മമ്മൂട്ടിയുടെ വജ്രം
മമ്മൂട്ടിയുടെ വജ്രം
ജൂണ്‍ 18, 2003
നവാഗത സംവിധായകനായ പ്രമോദ് പപ്പന്‍ സംവിധാനം ചെയ്യുന്ന വജ്രം എന്ന ചിത്രത്തില്‍ മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡെന്നീസ് ജോസഫാണ് വജ്രത്തിന്റെ തിരക്കഥ രചിക്കുന്നത്.
ദേവരാജന്‍ എന്ന ക്രെയിന്‍ ഓപ്പറേറ്ററെയാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പഴയ ചില മമ്മൂട്ടി ചിത്രങ്ങളെ ഓര്‍മിപ്പിക്കുന്ന ചിത്രത്തിന്റെ കഥ.
ക്രെയിന്‍ ഓപ്പറേറ്ററായ ദേവരാജന്‍ പണ്ട് നഗരത്തെ വിറപ്പിച്ച ഗുണ്ടയായിരുന്നു. ആ ഭൂതകാലം ഒരു ഓര്‍മ മാത്രമായി നിര്‍ത്തിയ ജീവിതമാണ് ഇന്ന് അയാളുടേത്. ഇന്ന് അയാള്‍ ഭാര്യയും മകനുമടങ്ങുന്ന കുടുംബത്തോടൊപ്പം സുഖമായി ജീവിക്കുന്നു. എന്നാല്‍ അയാളുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായ ചില സംഭവങ്ങളുണ്ടായി. ഒരു കൊലപാതക കേസില്‍ അയാളകപ്പെട്ടു. തുടര്‍ന്ന് അയാളുടെ ജീവിതത്തിലുണ്ടായ വഴിത്തിരിവിന്റെ കഥയാണ് വജ്രം പറയുന്നത്.
ഇന്നസെന്റ്, അതുല്‍ കുല്‍ക്കര്‍ണി, മനോജ് കെ. ജയന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നായികയെ തീരുമാനിച്ചിട്ടില്ല.
കൈതപ്രത്തിന്റെ ഗാനങ്ങള്‍ക്ക് ദീപക് ദേവാണ് സംഗീതം പകരുന്നത്. ഛായാഗ്രഹണം രാജീവ് രവി. കോണ്ടിനെന്റല്‍ സിനിമയാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications