പുതുമുഖനായികമാരുടെ വൃന്ദാവനം
പുതുമുഖനായികമാരുടെ വൃന്ദാവനം
ജൂണ്‍ 18, 2005
ബാംഗ്ലാവില്‍ ഔതയിലൂടെ സിനിമയിലെത്തിയ സാജന്‍ സൂര്യ നായകനാകുന്ന ചിത്രമാണ് വൃന്ദാവനം. ബാലചന്ദ്രമേനോന്‍ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
നവാഗതനായ ദിനേശ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വൃന്ദാവനത്തിലൂടെ രണ്ട് പുതുമുഖ നായികമാര്‍ സിനിമാരംഗത്ത് അരങ്ങേറ്റം കുറിക്കുന്നു- മഞ്ജു നായരും സരിതാദാസും. ഹയര്‍ സെക്കന്ററി യൂത്ത് ഫെസ്റിവലില്‍ മലപ്പുറം ജില്ലയില്‍ കലാതിലകമായിരുന്ന മഞ്ജുനായര്‍ സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തിലും ഒട്ടേറെ സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. ബി. എ വിദ്യാര്‍ഥിനിയായ സരിതാദാസ് നര്‍ത്തകിയാണ്.
ലാലു അലക്സ്, സലിംകുമാര്‍, ഇന്ദ്രന്‍സ്, മല്ലികാ സുകുമാരന്‍, ദേവിചന്ദന തുടങ്ങിയ പ്രമുഖതാരങ്ങളും ചിത്രത്തില്‍ വേഷമിടുന്നു.
റഹിം പൂവാട്ടുപറമ്പിന്റെ കഥയ്ക്കു റോബിന്‍ തിരുമലയാണ് തിരക്കഥയും സംഭാഷണവും രചിക്കുന്നത്. എം. എസ്. മൂവീസാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications