ലിറ്റില്‍ മജീഷ്യന്‍ പൂര്‍ത്തിയായി
ലിറ്റില്‍ മജീഷ്യന്‍ പൂര്‍ത്തിയായി
ജൂണ്‍ 19, 2002
കൊച്ചി : കോടികള്‍ ചെലവിട്ട് നവോദയ നിര്‍മ്മിക്കുന്ന ത്രീ-ഡി ചിത്രമായ ലിറ്റില്‍ മജീഷ്യന്റെ ചിത്രീകരണം പൂര്‍ത്തിയായി.
നിര്‍മ്മാതാവ് നവോദയ അപ്പച്ചന്‍ ജൂണ്‍ 19 ബുധനാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. ഹോളിവുഡ് താരങ്ങളടക്കം വന്‍താരനിരയാണ് ഈ ചിത്രത്തിലുളളത്. ചിത്രത്തില്‍ അഭിനയിച്ച 40 ഹോളിവുഡ് നായ്ക്കള്‍ എല്ലാവരുടെയും ഹൃദയം കവര്‍ന്നെന്ന് അദ്ദേഹം പറഞ്ഞു.
ഗായകന്‍ എസ്. പി. ബാലസുബ്രഹ്മണ്യമാണ് പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. ന്യൂയോര്‍ക്കായിരുന്നു പ്രധാന ലൊക്കേഷന്‍. അല്‍പം ചില പണികള്‍ കൂടി തീരാനുളളതിനാല്‍ ഓണത്തിന് ചിത്രം റിലീസ് ചെയ്യാന്‍ കഴിഞ്ഞേക്കില്ലെന്ന് അപ്പച്ചന്‍ സൂചിപ്പിച്ചു.
പൂര്‍വാധികം ശക്തിയോടെ വീണ്ടും നവോദയ നിര്‍മ്മാണ വിതരണ രംഗത്തിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. സിനിമയുടെ നിര്‍മ്മാണച്ചെലവ് ഒന്നരക്കോടിയില്‍ ഒതുക്കാന്‍ താരസംഘടനയായ അമ്മയും ഫിലിം ചേമ്പറും തമ്മിലുണ്ടാക്കിയ കരാര്‍ സിനിമയ്ക്ക് ഗുണകരമാണ്. പ്രവാസികളായ ചില നിര്‍മ്മാതാക്കളുടെ കടന്നു കയറ്റമാണ് നിര്‍മ്മാണച്ചെലവ് കൂട്ടിയതെന്നും അപ്പച്ചന്‍ പറഞ്ഞു.


Click it and Unblock the Notifications