twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എന്‍. എഫ്. വര്‍ഗീസ് അന്തരിച്ചു

    By Staff
    |

    എന്‍. എഫ്. വര്‍ഗീസ് അന്തരിച്ചു
    ജൂണ്‍ 19, 2002

    കൊച്ചി : ചലച്ചിത്ര നടന്‍ എന്‍. എഫ്. വര്‍ഗീസ് (51) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ജൂണ്‍ 19 ബുധനാഴ്ച ഉച്ചയ്ക്ക് ആലുവയിലാണ് അന്ത്യം സംഭവിച്ചത്.

    ഉളിയന്നൂരിലെ വീട്ടില്‍ വച്ച് നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്വയം കാറോടിച്ച് ആശുപത്രിയിലേയ്ക്ക് പോകവെയാണ് എന്‍.എഫ്. വര്‍ഗീസ് മരിച്ചത്.

    ആശുപത്രിയ്ക്ക് സമീപമെത്തിയപ്പോള്‍ അദ്ദേഹത്തിന്റെ കാര്‍ നിയന്ത്രണം വിട്ട് അടുത്തുളള മതിലില്‍ ഇടിച്ച് നിന്നു. ഓടിക്കൂടിയ നാട്ടുകാര്‍ കാരോത്തുകുഴി സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

    സിബി മലയില്‍ സംവിധാനം ചെയ്ത ആകാശദൂതിലൂടെയാണ് എന്‍.എഫ്. വര്‍ീസ് സിനിമയിലെത്തിയത്. കൊച്ചിയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യവെ മിമിക്രി ലോകത്തെത്തിയ അദ്ദേഹം പിന്നീട് തിരക്കുളള സ്വഭാവനടനായി ഉയര്‍ന്നു. വില്ലനായും സ്വഭാവ നടനായും ഏറെ തിളങ്ങിയ അദ്ദേഹം അടുത്ത കാലത്താണ് നൂറു ചിത്രങ്ങള്‍ തികച്ചത്.

    ജോഷി- രണ്‍ജി പണിക്കര്‍ ടീമിന്റെ പത്രം എന്ന ചിത്രത്തിലെ വിശ്വനാഥന്‍ എന്ന വില്ലന്‍ കഥാപാത്രം എന്‍എഫിന് ഏറെ അഭിനന്ദനങ്ങള്‍ നേടിക്കൊടുത്തു. അഭിനയമികവിനു പുറമെ അതുല്യമായ ശബ്ദഗാംഭീര്യവും ഈ നടന്റെ സമ്പത്തായിരുന്നു.

    അടുത്തിടെ റിലീസായ ഒന്നാമന്‍ എന്ന ചിത്രമാണ് എന്‍. എഫിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം. തമിഴില്‍ വിജയകാന്തിനൊപ്പം നരശിമ്മ എന്ന ചിത്രത്തില്‍ അതിഥി വേഷത്തിലും അദ്ദേഹം പ്രത്യക്ഷപ്പെട്ടു.

    റോസിയാണ് ഭാര്യ. മക്കള്‍ സോഫി, സോണി, സുമിത, സൈര.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X