കഥയിലെ രാജകുമാരന്‍
കഥയിലെ രാജകുമാരന്‍
ജൂണ്‍ 19, 2003
കെ. കെ. ഹരിദാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കഥയിലെ രാജകുമാരന്‍. നിര്‍മലാ മേനോന്‍ എന്ന എഴുത്തുകാരിയുടെ കഥ പറയുന്ന ചിത്രത്തില്‍ കലാഭവന്‍ മണി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച നിര്‍മല എന്ന എഴുത്തുകാരിയുടെ ഓര്‍മകളിലൂടെയാണ് ചിത്രത്തിന്റെ കഥ മുന്നോട്ടുപോവുന്നത്. തന്നെ അഭിമുഖം ചെയ്യാനെത്തുന്ന പെണ്‍കുട്ടിയോട് നിര്‍മല മനസ് തുറക്കുന്നു.
ചെറുപ്പത്തില്‍ അഛനമ്മമാരുടെ സ്നേഹം കിട്ടാതെയാണ് നിര്‍മല വളര്‍ന്നത്. നിര്‍മലയെ സ്നേഹിക്കാന്‍ അവര്‍ക്ക് സമയമുണ്ടായിരുന്നില്ല. എന്നാല്‍ വീട്ടിലെ കാര്യങ്ങള്‍ നോക്കുന്ന ഗൗരിയേടത്തി അവള്‍ക്ക് സ്നേഹത്തിന്റെ തണലായി.
നീലാംബരി എന്ന കവിതയിലൂടെ പ്രശസ്തനായ ഗോപീകൃഷ്ണനോട് നിര്‍മലക്ക് അടുപ്പമുണ്ടായി. ഈ അടുപ്പം മറ്റൊരാളെ പരിചയപ്പെടുന്നതിലേക്കാണ് നയിച്ചത്. മാണിക്യന്‍ അവളുടെ ജീവിതത്തിലേക്ക് കടന്നുവരികയായിരുന്നു. നിര്‍മലയ്ക്ക് വേണ്ടി അയാള്‍ ജയിലില്‍ പോയി. അയാള്‍ ജയിലില്‍ നിന്ന് മോചിതനായെത്തുന്നതിന് അവള്‍ കാത്തിരുന്നു.
കലാഭവന്‍ മണി മാണിക്യനെയും നന്ദിനി നിര്‍മലയെയും അവതരിപ്പിക്കുന്നു. സിദ്ദിക്കാണ് ഗോപീകൃഷ്ണന്‍. ഗൗരിയായി ബിന്ദു പണിക്കര്‍ അഭിനയിക്കുന്നു. സായികുമാര്‍, ജഗതി ശ്രീകുമാര്‍, സുരേഷ് കൃഷ്ണ, ഗീതാ സലാം, കോട്ടയം സോമരാജ്, ദേവീചന്ദന, ഗായത്രി, മങ്കാ മഹേഷ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
ആന്റണി ഈസ്റ്മാന്റേതാണ് രചന. ഛായാഗ്രഹണം ഉത്പല്‍ വി. നായനാര്‍. മലയാളം മൂവിമേക്കേഴ്സിന്റെ ബാനറില്‍ അസീസും ഇക്ബാല്‍ ബാവയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications