പാക് പൗരന്മാരെ കുറിച്ച് കുഞ്ഞുമുഹമ്മദിന്റെ ചിത്രം
പാക് പൗരന്മാരെ കുറിച്ച് കുഞ്ഞുമുഹമ്മദിന്റെ ചിത്രം
ജൂണ്‍ 19, 2003
പാക് പൗരന്മാരെന്ന് ആരോപിച്ച് ജന്മനാട്ടില്‍ നിന്ന് നാടുകടത്തല്‍ ഭീഷണി നേരിടുന്ന മലപ്പുറത്തെ അശരണരെ കുറിച്ചാണ് പി. ടി. കുഞ്ഞുമുഹമ്മദിന്റെ അടുത്ത ചിത്രം.
മഗ്രിബ്, ഗര്‍ഷോം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കുഞ്ഞുമുഹമ്മദ് ഒരുക്കുന്ന പുതിയ ചിത്രമാണിത്. സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങള്‍ തന്റെ മുന്‍ചിത്രങ്ങള്‍ക്ക് പ്രമേയമാക്കിയിട്ടുള്ള ഒരു വിവാദ പ്രശ്നമാണ് പുതിയ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
എട്ട് മാസത്തോളം നടത്തിയ പഠനത്തിന് ശേഷം കുഞ്ഞുമുഹമ്മദ് ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കി. ഇതിനിടയില്‍ പൊലീസ് വേട്ടയാടുന്ന കണ്ണൂര്‍ ജില്ലയിലെയും മലപ്പുറത്തെയും പാക് പൗരന്മാരെ കണ്ട് അവരുടെ പ്രശ്നങ്ങള്‍ നേരില്‍ കണ്ടറിഞ്ഞു.
ഏറെ കാലം പാകിസ്ഥാനില്‍ താമസിച്ചതിന് ശേഷം തിരിച്ചെത്തിയ മലയാളികളാണ് പാക് പൗരന്മാരെന്ന് മുദ്ര കുത്തപ്പെട്ട് വേട്ടയാടപ്പെടുന്നത്. പുതിയ ചിത്രം ഒരുക്കുമ്പോള്‍ സ്വന്തം നാട്ടില്‍ അഭയാര്‍ഥികളെ പോലെ കഴിയേണ്ടിവരുന്നവരുടെ പൊള്ളുന്ന പ്രശ്നങ്ങളാണ് കുഞ്ഞുമുഹമ്മദ് പ്രേക്ഷകനോട് പറയുന്നത്.


Click it and Unblock the Notifications