ചാര്‍ളിച്ചായനായി ലാല്‍

By Staff

ചാര്‍ളിച്ചായനായി ലാല്‍
ജൂണ്‍ 18, 2004

ബാലേട്ടന്‍ പോലുള്ള കുടുംബകഥാചിത്രങ്ങളില്‍ അവതരിപ്പിച്ച മാതൃകയിലുള്ള കഥാപാത്രത്തെയും മോഹന്‍ലാലിന്റെ വീരനായകവേഷത്തെയും തുന്നിച്ചേര്‍ക്കാനാണ് തന്റെ പുതിയ മോഹന്‍ലാല്‍ ചിത്രത്തില്‍ ഷാജി കൈലാസ് ശ്രമിക്കുന്നത്.

കുടുംബപ്രേക്ഷകരെയും മോഹന്‍ലാല്‍ ആരാധകരെയും ഒരു പോലെ ലക്ഷ്യമിട്ടൊരുക്കുന്ന ചിത്രം-അതാണ് ഷാജി കൈലാസിന്റെ നാട്ടുരാജാവ്. മോഹന്‍ലാലിനെ നായകനാക്കി ഷാജി കൈലാസ് നടത്തുന്ന ഈ വ്യത്യസ്ത ശ്രമത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് ബാലേട്ടന്റെ തിരക്കഥാകൃത്തായ ടി. എ. ഷാഹിദാണ്.

പുലിക്കാട്ടില്‍ ചാര്‍ലി എന്ന കഥാപാത്രത്തെയാണ് നാട്ടുരാജാവില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. പുലിക്കാട്ടില്‍ ചാര്‍ലി നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും ഒരു പോലെ പ്രിയപ്പെട്ട ചാര്‍ളിച്ചായനാണ്. ചാര്‍ലിയുടെ അച്ഛന്‍ മാത്തച്ചന്‍ പല ദുഷ്പ്രവൃത്തികളും ചെയ്തിട്ടുണ്ടെങ്കിലും ചാര്‍ളിക്ക് അച്ഛന്റെ ദുര്‍ഗുണങ്ങളൊന്നുമില്ലായിരുന്നു. സ്നേഹിക്കാനറിയാത്ത അച്ഛന് സ്നേഹിക്കാന്‍ മാത്രമറിയുന്ന മകന്‍.

മാത്തച്ചന്‍ എല്ലാം വെട്ടിപ്പിടിക്കാന്‍ ശ്രമിച്ചു. ഭൂമി വെട്ടിപ്പിടിച്ചും മൃഗങ്ങളെ വേട്ടയാടിയും ജീവിച്ച ആ മനുഷ്യന്‍ മനുഷ്യരെയും വേട്ടയാടി. പെണ്ണ് അയാള്‍ക്ക് പലപ്പോഴും ഒരു ദൗര്‍ബല്യമായിരുന്നു. തന്റെ ജീവിതത്തിനിടയില്‍ അയാള്‍ ഒട്ടേറെ ശത്രുക്കളെയുണ്ടാക്കി.

ചാര്‍ളിയുടെ ജീവിതശൈലി മറ്റൊന്നായിരുന്നു. അയാള്‍ക്ക് ശത്രുക്കളെ ഉണ്ടാക്കാന്‍ കഴിയുമായിരുന്നില്ല. എന്നിട്ടും ഒരു ശത്രുവിനെ അയാള്‍ക്ക് നേരിടേണ്ടിവന്നു. ആ ശത്രുവിനെതിരെ അയാള്‍ക്ക് പലപ്പോഴും പോരാട്ടവീര്യം പ്രകടിപ്പിക്കേണ്ടിവന്നു.

മോഹന്‍ലാലിന്റെ എല്ലാ മാനറിസങ്ങളും കോര്‍ത്തിണക്കിയാണ് പുലിക്കാട്ടില്‍ ചാര്‍ളി എന്ന കഥാപാത്രത്തിന് രൂപം നല്‍കിയിരിക്കുന്നത്. പ്രശസ്ത തമിഴ് നടന്‍ രാംരാജാണ് മോഹന്‍ലാലിന്റെ അച്ഛനായി ചിത്രത്തില്‍ അഭിനയിക്കുന്നത്.

മീനയും നയന്‍താരയുമാണ് ചിത്രത്തിലെ നായികമാര്‍. നയന്‍താര മോഹന്‍ലാലിന്റെ സഹോദരിയായാണ് അഭിനയിക്കുന്നത്. കലാഭവന്‍ മണി, വിജയരാഘവന്‍, ജഗതി ശ്രീകുമാര്‍, സിദ്ദിക്ക്, വിജയകുമാര്‍, ശരത്, രാജന്‍ പി. ദേവ്, അഗസ്റിന്‍, ടി. പി. മാധവന്‍, റിയാസ്ഖാന്‍, കവിയൂര്‍ പൊന്നമ്മ, കെ. പി. എ. സി. ലളിത, ബിന്ദു പണിക്കര്‍ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.

ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങള്‍ക്ക് എം. ജയചന്ദ്രനാണ് ഈണം പകരുന്നത്. ക്യാമറ ആനന്ദക്കുട്ടന്‍. ആശീര്‍വാദ് ഫിലിംസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രം അരോ മൂവി ഇന്റര്‍നാഷണല്‍ പ്രദര്‍ശനത്തിനെത്തിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X