നിത്യാദാസ് തെലുങ്ക് ചിത്രത്തില്‍
നിത്യാദാസ് തെലുങ്ക് ചിത്രത്തില്‍
ജൂണ്‍ 19, 2005
മീരാ ജാസ്മിന്‍, നയന്‍താര, അസിന്‍, ഗോപിക, രേണുകാ മേനോന്‍, ഭാവന തുടങ്ങിയ മലയാളത്തിലെ നടിമാര്‍ക്കു പിന്നാലെ നിത്യാദാസും അന്യഭാഷയിലേക്ക്. മലയാളത്തില്‍ കാര്യമായ അവസരങ്ങളൊന്നും ലഭിക്കാതായതോടെയാണ് നിത്യാദാസ് അന്യഭാഷയിലേക്ക് കടക്കുന്നത്.
1,2,3 ഫ്രം അമലാപുരം എന്ന തെലുങ്ക് ചിത്രത്തിലാണ് നിത്യാദാസ് വേഷമിടുന്നത്. മൂന്ന് നടന്‍മാരുടെ നായികയായി നിത്യാദാസ് പ്രത്യക്ഷപ്പെടുന്ന ചിത്രമാണിത്. രവി, രാജ സുന്ദര്‍, അനില്‍ എന്നിവരാണ് നായകന്‍മാര്‍.
ഒരു ടെന്നിസ് കളിക്കാരിയുടെ വേഷത്തിലാണ് നിത്യാദാസ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ഹിന്ദി സംവിധായകന്‍ രാംഗോപാല്‍വര്‍മയുടെ സഹായിയായി പ്രവര്‍ത്തിച്ചിട്ടുള്ള വര്‍മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫ്രീഡം എന്ന ചിത്രത്തിലെ നിത്യയുടെ ഗാനരംഗം ടിവിയില്‍ കണ്ടാണ് സംവിധായകന്‍ ഇവരെ തെലുങ്കിലേക്ക് ക്ഷണിച്ചത്.
ചിത്രത്തില്‍ ചെറിയ തോതില്‍ നിത്യ ഗ്ലാമര്‍ പ്രദര്‍ശനം നടത്തുന്നുണ്ട്. സാരിയുടുത്ത പ്രത്യക്ഷപ്പെടുന്ന ഒരു ഗാനരംഗത്തിലാണ് നിത്യയുടെ ഗ്ലാമര്‍ പ്രദര്‍ശനം.
ഈ പറക്കുംതളിക എന്ന ചിത്രത്തില്‍ ദിലീപിന്റെ നായികയായി മികച്ച അരങ്ങേറ്റമാണ് നിത്യ മലയാളത്തില്‍ നടത്തിയതെങ്കിലും പിന്നീട് നല്ല അവസരങ്ങളൊന്നും ഈ നടിയെ തേടിയെത്തിയില്ല. ചെറിയ വേഷങ്ങളില്‍ ഒതുക്കപ്പെട്ട ഈ നടി ഇപ്പോള്‍ അന്യഭാഷയില്‍ ഭാഗ്യം തേടുകയാണ്.


Click it and Unblock the Notifications