വിനയന്‍ ചിത്രത്തില്‍ കാവ്യ
വിനയന്‍ ചിത്രത്തില്‍ കാവ്യ
ഫിബ്രവരി 19, 2006
ഒരു ചെറിയ ഇടവേളക്കു ശേഷം ജയസൂര്യയും വിനയനും വീണ്ടും ഒന്നിക്കുന്നു. ബോയ് ഫ്രണ്ടിനു ശേഷം വിനയന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ജയസൂര്യ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍ എന്ന ചിത്രത്തിലൂടെ ജയസൂര്യയെ സിനിമയിലെത്തിച്ചത് വിനയനാണ്. വിനയന്റെ കാട്ടുചെമ്പകം, വെള്ളിനക്ഷത്രം എന്നീ ചിത്രങ്ങളിലും ജയസൂര്യ അഭിനയിച്ചിട്ടുണ്ട്. പിന്നീട് ഇരുവരും തമ്മില്‍ പിണങ്ങിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഏതായാലും വിനയനും ജയസൂര്യയും വീണ്ടും ഒന്നിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.
അതിശയന്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. കാവ്യമാധവനും പുതുമുഖ ബാലാതാരമായ ദേവദാസും ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍, ഗ്രീറ്റിംഗ്സ്, പുലിവാല്‍ കല്യാണം എന്നീ ചിത്രങ്ങളിലാണ് ഇതിനു മുമ്പ് ജയസൂര്യയും കാവ്യാമാധവനും നായികനായകന്‍മാരായി അഭിനയിച്ചിട്ടുള്ളത്.
ജയസൂര്യയെ കൂടാതെ ശ്രീനിവാസന്‍, സുനില്‍, ജഗദീഷ്, സായികുമാര്‍, വിജയരാഘവന്‍, ജഗതി, രാജന്‍ പി.ദേവ്, ഹരിശ്രീ അശോകന്‍, ഭീമന്‍ രഘു, സാദിഖ്, ഇന്ദ്രന്‍സ്, കാര്‍ത്തിക തുടങ്ങിയ പ്രമുഖതാരങ്ങളും ചിത്രത്തില്‍ വേഷമിടുന്നു.
കൈതപ്രം ദാമോദരന്‍ നമ്പൂതിരി, പ്രഭാവര്‍മ എന്നിവരുടെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കുന്നത് അല്‍ഫോണ്‍സ്. ശ്രീഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന ചിത്രം സര്‍ഗചിത്ര വിതരണത്തിനെത്തിക്കും.


Click it and Unblock the Notifications