മധുവിനും രാംദാസിനും മങ്കടയ്ക്കും പരമവിശിഷ്ടാംഗത്വം
മധുവിനും രാംദാസിനും മങ്കടയ്ക്കും പരമവിശിഷ്ടാംഗത്വം
ജൂണ്‍ 20, 2001
കൊച്ചി: ചലച്ചിത്ര കലാകാരന്മാരുടെ സംഘടനായ മാക്ട ന്യൂസ് പേപ്പര്‍ ബോയിയുടെ സംവിധായകന്‍ രാംദാസിനും നടന്‍ മധുവിനും ക്യാമറാമാന്‍ മങ്കട രവിവര്‍മ്മയ്ക്കും പരമവിശിഷ്ടാംഗത്വം നല്‍കും. സമഗ്രസംഭാവനകളുടെ അടിസ്ഥാനത്തിലാണ് പരമവിശിഷ്ടാംഗത്വത്തിന് ഇവരെ തിരഞ്ഞെടുത്തത്.
ജൂണ്‍ 24 ഞായറാഴ്ച വൈകുന്നേരം തിരുവനന്തപുരം മന്നം മെമ്മോറിയല്‍ നാഷണല്‍ ക്ലബില്‍ ബഹുമതിദാനച്ചടങ്ങ് നടക്കും. സാംസ്കാരിക മന്ത്രി ജി.കാര്‍ത്തികേയന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും.
എം.ടി.വാസുദേവന്‍ നായര്‍ മൂന്നു പേര്‍ക്കും ബഹുമതി നല്‍കും. രാംദാസിന് അടൂര്‍ ഗോപാലകൃഷ്ണനും മധുവിന് മമ്മൂട്ടിയും മങ്കട രവിവര്‍മ്മയ്ക്ക് ജോണ്‍പോളും ഗുരൂപൂജയര്‍പ്പിക്കും.
മലയാളത്തില്‍ റിയലിസ്റിക് സിനിമയ്ക്ക് തുടക്കം കുറിച്ച ന്യൂസ്പേപ്പര്‍ബോയിയുടെ സംവിധായകനും നിര്‍മാതാവുമാണ് രാംദാസ്. അടൂര്‍ ഗോപാലകൃഷ്ണന്റെ മിക്കവാറും എല്ലാ ചിത്രങ്ങള്‍ക്കും ഛായാഗ്രഹണം ചെയ്തിട്ടുള്ള മങ്കട രവിവര്‍മ ഒരു ഡോക്യുമെന്ററിയും നിര്‍മിച്ചിട്ടുണ്ട്.


Click it and Unblock the Notifications