ശ്യാമപ്രസാദ് ചിത്രത്തില്‍ പൃഥ്വിരാജ്
ശ്യാമപ്രസാദ് ചിത്രത്തില്‍ പൃഥ്വിരാജ്
ജൂണ്‍ 20, 2003
ശ്യാമപ്രസാദ് ഒരുക്കുന്ന അകലെ എന്ന ചിത്രത്തില്‍ പൃഥ്വിരാജ് നായകനാവുന്നു. അഭിരാമിയാണ് നായിക.
അിസാക്ഷി, കല്ലു കൊണ്ടൊരു പെണ്ണ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മലയാളത്തില്‍ ശ്യാമ പ്രസാദ് ഒരുക്കുന്ന ചിത്രമാണ് അകലെ. ചിത്രീകരണം പുരോഗമിക്കുന്ന ബോക്ഷു ദി മിത്ത് എന്ന ഹോളിവുഡ് ചിത്രത്തിന്റെ ജോലികള്‍ പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും ശ്യാമപ്രസാദ് അകലെ തുടങ്ങുക.
ഒരു ഇടവേളയ്ക്ക് ശേഷം അഭിരാമി അകലെയിലൂടെ മലയാളത്തിലെത്തുകയാണ്. ചിത്രീകരണത്തിന് മുമ്പ് വിവാദമായ കലഹാസന്‍ ചിത്രം ചണ്ടിയാറില്‍ അഭിരാമിയാണ് നായിക.
നേരത്തെ ചിത്രത്തില്‍ ബിജു മേനോനെയാണ് നായകനായി നിശ്ചയിച്ചിരുന്നത്. ബിജു നായക സ്ഥാനത്ത് നിന്ന് നീക്കപ്പെടുന്ന രണ്ടാമത്തെ ചിത്രമാണിത്. ദീപങ്ങള്‍ സാക്ഷി എന്ന ചിത്രത്തില്‍ ബിജുവിന്റെ രംഗങ്ങള്‍ പോലും ചിത്രീകരിച്ചതിന് ശേഷമാണ് ഒഴിവാക്കപ്പെടുന്നത്. പൃഥ്വിരാജിന്റെ സഹോദരനായ ഇന്ദ്രജിത്താണ് ബിജുവിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.


Click it and Unblock the Notifications