സ്വന്തം മാളവികയില്‍ പുതുമുഖ നായകന്മാര്‍

By Staff

സ്വന്തം മാളവികയില്‍ പുതുമുഖ നായകന്മാര്‍
ജൂണ്‍ 20, 2003

രണ്ട് പുതുമുഖങ്ങളെ നായകന്മാരാക്കി ജഗദീഷ് ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്വന്തം മാളവിക. ഗോപീമേനോന്‍, രാജേഷ് എന്നിവരാണ് ചിത്രത്തിലെ നായകന്മാര്‍.

മന്യയാണ് ചിത്രത്തിലെ നായിക. മന്യ അവതരിപ്പിക്കുന്ന മാളു എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ നീങ്ങുന്നത്. കലാഭവന്‍ മണി ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സുഖ്ദേവ് സിംഗ് എന്ന കേന്ദ്രമന്ത്രിയുടെ വേഷത്തിലാണ് കലാഭവന്‍ മണി.

അയല്‍വാസികളായ വൈശാഖനും മാളുവും ചെറുപ്പത്തിലേ അടുത്തവരാണ്. ഇവരുടെ വിവാഹം നേരത്തെ വീട്ടുകാര്‍ തീരുമാനിച്ചിരുന്നു. ഒരു ദിവസം അപ്രതീക്ഷിതമായി ബന്ദ് പ്രഖ്യാപിക്കപ്പെട്ട ദിവസം മാളു നഗരത്തില്‍ പെട്ടു. അവളെ ഒരു സംഘം തട്ടിക്കൊണ്ടുപോയി. വൈശാഖനും ടി വി റിപ്പോര്‍ട്ടറായ പ്രസാദും ചേര്‍ന്ന് മാളുവിനെ അന്വേഷിക്കാന്‍ തുടങ്ങി. തുടര്‍ന്നുണ്ടാവുന്ന ഉദ്വേഗജനകമായ സംഭവങ്ങളിലൂടെയാണ് സ്വന്തം മാളവിക മുന്നോട്ടു പോവുന്നത്.

വൈശാഖനെ ഗോപീ മേനോനും പ്രസാദിനെ രാജേഷുമാണ് അവതരിപ്പിക്കുന്നത്. രാജന്‍ പി. ദേവ്, വിജയരാഘവന്‍, സ്ഫടികം ജോര്‍ജ്, മച്ചാന്‍ വര്‍ഗീസ്, ബാബു നമ്പൂതിരി, രാമു, ശ്രുതി, കവിയൂര്‍ പൊന്നമ്മ, കലാരഞ്ജിനി, കനക, ലത എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

കൈതപ്രത്തിന്റെ ഗാനങ്ങള്‍ക്ക് കൈതപ്രം വിശ്വനാഥ് സംഗീതം പകരുന്നു. ഛായാഗ്രഹണം എം. ജെ. രാധാകൃഷ്ണന്‍. ആര്‍ട്ട് ഇന്റര്‍നാഷണലിന് വേണ്ടി പ്രഭേട്ടനാണ് ചിത്രം നിര്‍മിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X