ജയപ്രദ വീണ്ടും മലയാളത്തില്‍
ജയപ്രദ വീണ്ടും മലയാളത്തില്‍
ജൂണ്‍ 20, 2004
മോഹന്‍ലാലിനോടൊപ്പം അഭിനയിച്ച ദേവദൂതന് ശേഷം ജയപ്രദ വീണ്ടും മലയാളത്തിലെത്തുന്നു. ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ഈ സ്നേഹതീരത്ത് എന്ന മലയാളചിത്രത്തിലാണ് ജയപ്രദ അഭിനയിക്കുന്നത്.
കുഞ്ചാക്കോ ബോബനാണ് ചിത്രത്തിലെ നായകന്‍. ഒരു തൊഴില്‍രഹിതനായാണ് കുഞ്ചാക്കോ ബോബന്‍ ഈ സ്നേഹതീരത്തില്‍ അഭിനയിക്കുന്നത്. തമിഴ്നാട് അതിര്‍ത്തിയിലുള്ള ഒരു ബ്രാഹ്മണകുടുംബത്തിലെ ബന്ധങ്ങളിലെ താളപ്പിഴകളാണ് ചിത്രത്തിന്റെ പ്രമേയം.
ഉമാശങ്കരിയാണ് ചിത്രത്തിലെ നായിക. ലാല്‍, നെടുമുടി വേണു, ജഗതി ശ്രീകുമാര്‍, കൊച്ചിന്‍ ഹനീഫ, സുധീഷ്, സുജാ കാര്‍ത്തിക, കണ്ണൂര്‍ ശ്രീലത, അരുണ്‍, രവിമേനോന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്ന് ഡോ. രാമകൃഷ്ണനാണ്. എസ്. രമേശന്‍നായരുടെ ഗാനങ്ങള്‍ക്ക് പ്രസിദ്ധ വയലിനിസ്റ് എന്‍. സുബ്രഹ്മണ്യം സംഗീതം പകരുന്നു.


Click it and Unblock the Notifications