twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ശിവന്‍മാര്‍ക്ക് താത്പര്യം അതീന്ദ്രിയകഥകളില്‍

    By Staff
    |

    ശിവന്‍മാര്‍ക്ക് താത്പര്യം അതീന്ദ്രിയകഥകളില്‍
    ജൂണ്‍ 20, 2005

    ഞെട്ടിപ്പിക്കുന്ന അതീന്ദ്രിയലോകത്തിന്റെ കഥകളില്‍ രസിക്കാനാണെന്ന് തോന്നുന്നു ശിവന്‍മാര്‍ക്കിഷ്ടം. പ്രേതങ്ങളും അലൗകികശക്തികളും അതീന്ദ്രിയശക്തിയാല്‍ നയിക്കപ്പെടുന്ന മനുഷ്യരും നിറഞ്ഞുനില്‍ക്കുന്ന, യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്ത കഥകള്‍ മെനഞ്ഞെടുത്ത് സിനിമകളാക്കുന്നതിനോടാണ് ഈ സംവിധായക സഹോദരര്‍ക്ക് താത്പര്യം.

    ശിവന്‍ കുടുംബത്തിലെ സഹോദരന്‍മാരായ സംവിധായകര്‍ മലയാളത്തിലൊരുക്കുന്ന സിനിമകളില്‍ യക്ഷിക്കഥകളുടേതിന് സമാനമായ പശ്ചാത്തലത്തിലുള്ള കഥകളാണ് പ്രമേയമാക്കുന്നത്.

    ഇന്ത്യയിലെ ഏറ്റവും മികച്ച ഛായാഗ്രാഹകരിലൊരാളായി പേരെടുത്തതിനു ശേഷം സംവിധാനരംഗത്തേക്കു കടന്ന സന്തോഷ് ശിവന്‍ ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് അനന്തഭദ്രം. ഹിന്ദിയിലും തമിഴിലുമൊക്കെയായി സന്തോഷ്ശിവന്‍ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ടെങ്കിലും മലയാളത്തില്‍ അദ്ദേഹം ഒരു ചിത്രം ഒരുക്കുന്നത് ആദ്യമായാണ്. ആ ചിത്രത്തിന് അദ്ദേഹം തിരഞ്ഞെടുത്ത പ്രമേയം തന്റെ അന്യഭാഷകളിലെ ചിത്രങ്ങളില്‍ നിന്നു തീര്‍ത്തും വ്യത്യസ്തമാണ്. ഒരു ഹൊറര്‍ നോവലിനെ ആധാരമാക്കി ഒരുക്കുന്ന ഈ ചിത്രത്തില്‍ മാന്ത്രികവിദ്യകളും ആഭിചാരവും താളിയോലകളിലെ മന്ത്രങ്ങളുമൊക്കെയാണ് നിറഞ്ഞുനില്‍ക്കുന്നത്. തീര്‍ത്തും സാങ്കല്പികമായ ഒരു അതീന്ദ്രിയ ലോകത്തിന്റെ കഥ.

    ശിവന്‍ സഹോദരന്‍മാരിലൊരാളയ സഞ്ജീവ് ശിവന്‍ സംവിധാനരംഗത്തേക്ക് കടന്നപ്പോള്‍ ആദ്യചിത്രത്തിനായി തിരഞ്ഞെടുത്തത് പ്രേതകഥയാണ്. അപരിചിതന്‍ എന്ന തന്റെ ആദ്യചിത്രത്തില്‍ നായകനായ സൂപ്പര്‍താരത്തെ തന്നെയാണ് സഞ്ജീവ് പ്രേതമാക്കി അവതരിപ്പിച്ചത്. ഓജോ ബോര്‍ഡും പ്രേതങ്ങളുമൊക്കെയായി യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്ത ഒരു കഥയാണ് ഈ ചിത്രത്തിനു പ്രമേയമായത്.

    ശിവന്‍മാര്‍ക്കിണങ്ങുന്നതും ഫാന്റസികളാണ്. ശിവന്‍ കുടുംബത്തിലെ മൂത്ത സഹോദരനായ സംഗീത് ശിവന്‍ ഒരു പിടി സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ വിജയിച്ച ഏകചിത്രം യോദ്ധ ആണ്. ആ ചിത്രവും ഫാന്റസിയാണ് കൈകാര്യം ചെയ്തത്. മന്ത്രസിദ്ധികളില്‍ വിശ്വസിക്കുന്ന ഗോത്രവര്‍ഗക്കാരുടെ രക്ഷകനായെത്തുന്ന ഒരു യുവാവിന്റെ കഥയാണ് യോദ്ധ. സംഗീത് ശിവന്റെ ഫാന്റസിയല്ലാത്ത പ്രമേയങ്ങള്‍ കൈകാര്യം ചെയ്ത ഒരു ചിത്രവും വിജയിച്ചില്ല.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X