കെ.വി. മഹാദേവന്‍ അന്തരിച്ചു
കെ.വി. മഹാദേവന്‍ അന്തരിച്ചു
ജൂണ്‍ 21, 2001
ചെന്നൈ: സംഗീതസംവിധായകന്‍ കെ.വി. മഹാദേവന്‍ അന്തരിച്ചു. ചെന്നൈയിലുള്ള അദ്ദേഹത്തിന്റെ വീട്ടില്‍ ജൂണ്‍ 21 വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം. അദ്ദേഹത്തിന് 84 വയസ്സായിരുന്നു.
കഴിഞ്ഞ 11 വര്‍ഷങ്ങളായി അദ്ദേഹം തളര്‍വാതം പിടിപെട്ട് കിടപ്പിലായിരുന്നു. ശങ്കരാഭരണം ഉള്‍പ്പെടെ ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ ഏകദേശം 1500 സിനിമകളില്‍ അദ്ദേഹം സംഗീതസംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. ശങ്കരാഭരണത്തിലെ സംഗീതത്തിന് അദ്ദേഹത്തിന് മികച്ച സംഗീതസംവിധായകനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു.
തമിഴ്, തെലുങ്ക്, മലയാളം, കന്നട എന്നീ ഭാഷകളിലുള്ള ചിത്രങ്ങള്‍ക്ക് സംഗീതം പകര്‍ന്നിട്ടുണ്ട്. നേരത്തെ കര്‍ണാടകസംഗീതജ്ഞനായിരുന്ന മഹാദേവന്‍ വളരെ വൈകിയാണ് സിനിമാസംഗീതത്തിലേക്ക് പ്രവേശിച്ചത്. ശങ്കരാഭരണം എന്ന സിനിമയാണ് അദ്ദേഹത്തിന് ഏറെ പ്രശസ്തി നേടിക്കൊടുത്തത്. എസ്.പി. ബാലസുബ്രഹ്മണ്യം എന്ന ഗായകനെ ചലച്ചിത്രലോകത്തിന് സംഭാവന ചെയ്തതും മഹാദേവനായിരുന്നു.


Click it and Unblock the Notifications