സദാനന്ദന്‍ മാഷായി ദിലീപ്
സദാനന്ദന്‍ മാഷായി ദിലീപ്
ജൂണ്‍ 21, 2002
ആദ്യ ചിത്രമായ മഴത്തുള്ളിക്കിലുക്കത്തിന്റെ വിജയത്തിന് ശേഷം അക്ബര്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് സദാനന്ദന്റെ സമയം എന്ന് പേരിട്ടു. ആദ്യചിത്രത്തിലെ നായകനായ ദിലീപ് തന്നെയാണ് സദാനന്ദന്റെ സമയത്തിലും നായകനാവുന്നത്. കാവ്യമാധവനാണ് നായിക.
സദാനന്ദന്‍ എന്ന സ്കൂള്‍ അധ്യാപകനായാണ് ദിലീപ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. ജനനം കൊണ്ടേ സമയ ദോഷമുള്ളവനാണ് സദാനന്ദന്‍ എന്നാണ് ജ്യോതിഷികള്‍ പറയുന്നത്. തന്റെ സമയദോഷത്തെ പേടിയുള്ള സദാനന്ദന്‍ എല്ലാ കാര്യവും സമയം നോക്കിയേ ചെയ്യൂ. സമയത്തിലുള്ള ഈ അമിതവിശ്വാസം പലപ്പോഴും സദാനന്ദനെ മറ്റുള്ളവര്‍ക്ക് മുന്നില്‍ പരിഹാസ്യനാക്കി. മറ്റുള്ളവരെ ചിരിപ്പിക്കുന്നതായി സദാനന്ദന്റെ പ്രവൃത്തികള്‍. സദാന്ദന്റെ ജീവിതത്തിലുണ്ടാവുന്ന ചിരിയുണര്‍ത്തുന്ന സംഭവങ്ങളാണ് സദാനന്ദന്റെ സമയം പറയുന്നത്.
ശരത്ചന്ദ്രന്‍ വയനാടിന്റേതാണ് കഥ. ജെ. പള്ളാശേരി തിരക്കഥയും സംഭാഷണങ്ങളും രചിച്ചിരിക്കുന്നു. യൂസഫലി കേച്ചേരിയുടെ വരികള്‍ക്ക് മോഹന്‍ സിത്താര ഈണം പകര്‍ന്നിരിക്കുന്ന അഞ്ച് ഗാനങ്ങളുണ്ട് ചിത്രത്തില്‍.
ഛായാഗ്രഹണം പി. സുകുമാര്‍. മലയാളത്തിലെ പ്രമുഖ താരങ്ങള്‍ അഭിനയിക്കുന്ന ചിത്രം നിര്‍മിക്കുന്നത് സൗപര്‍ണിക ആര്‍ട്സാണ്.


Click it and Unblock the Notifications