കെ. പി. ശശിയുടെ ശ്....ശ്...ശ്.....
കെ. പി. ശശിയുടെ ശ്....ശ്...ശ്.....
ജൂണ്‍ 21, 2002
കെ. പി. ശശി ഒരുക്കുന്ന പുതിയ ചിത്രത്തില്‍ കഥാപാത്രങ്ങള്‍ സംസാരിക്കുന്നില്ല. ആംഗ്യഭാഷയിലാണ് അവര്‍ വിനിമയം ചെയ്യുന്നത്. ചിത്രത്തിന്റെ പേരും വാക്കുകള്‍ തത്കാലത്തേക്ക് നിര്‍ത്തിവെക്കാനുള്ള ഒരു നിര്‍ദേശമാണ്: ശ്....ശ്...ശ്.....
വാക്കുകള്‍ അക്രമാസക്തമാവുന്ന ഒരു ലോകത്ത് നിശബ്ദതയുടെ ആഴം അറിയാനുള്ള ഒരു ശ്രമമാണ് കെ. പി. ശശി തന്റെ പുതിയ ചിത്രത്തില്‍ നടത്തുന്നത്. സാമൂഹ്യ ജീവിത്തിലായാലും സിനിമാ ജീവിതത്തിലായാലും ഒരു നിശബ്ദത ഇന്ന് അനിവാര്യമാണ്. വാക്കുകളുടെ ധാരാളിത്തം സൃഷ്ടിച്ച മോശപ്പെട്ട ഒരു അവസ്ഥയില്‍ അനിവാര്യമായ നിശബ്ദത. തന്റെ ചിത്രത്തെ കുറിച്ച് കെ. പി. ശശി -പറയുന്നത് ഇങ്ങനെയാണ്.
ഇലയും മുള്ളും പോലുള്ള ശ്രദ്ധേയമായ ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള ശശിയുടെ പുതിയ ചിത്രം ഒരു നിശബ്ദ സിനിമയല്ല. വാക്കുകളില്ലാത്ത ചിത്രത്തില്‍ സംഗീതമടക്കമുള്ള ശബ്ദങ്ങളുണ്ട്.
കഥയും തിരക്കഥയും രചിച്ചിരിക്കുന്നത് കെ. പി. ശശി തന്നെയാണ്. നാടക കലാകാരന്മാരാണ് ഈ ചിത്രത്തിലെ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കുന്നത്. സി. കെ. ബാബു, കെ. പി. മോഹനന്‍, കാര്‍ത്തിക്, നസ്രീന്‍, ബാബുരാജ്, മുസ്തഫ, സലിം, വിജയന്‍ ബി. നായര്‍, വിലാസിനി, സുലോചന നന്മണ്ട, പി. പി. ജയരാജ്, സി. വി. ദേവ് എന്നിവരെ കൂടാതെ നെയ്ത്തുകാരന്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍ പ്രിയനന്ദനനും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.
ഛായാഗ്രഹണം കണ്ണന്‍. വ്യൂഫൈന്റര്‍ പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications