ഇരട്ടവേഷത്തില്‍ മീര
ഇരട്ടവേഷത്തില്‍ മീര
ജൂണ്‍ 21, 2005
തമിഴിലും തെലുങ്കിലും ഏറെ തിരക്കുള്ള മീരാ ജാസ്മിന്‍ മലയാളത്തില്‍ വളരെ സെലക്ടീവാണ്. അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിനു ശേഷം മീര മലയാളത്തില്‍ പുതിയ ചിത്രങ്ങള്‍ക്കൊന്നും കരാറായിട്ടില്ല. കഴിഞ്ഞ വര്‍ഷം ഒരു മലയാള ചിത്രത്തില്‍ മാത്രം അഭിനയിച്ച മീരയുടെ അടുത്ത മലയാള ചിത്രം ഇനി അടുത്ത വര്‍ഷമേയുണ്ടാകൂവെന്നും വരാം.
പുതിയ മലയാളചിത്രങ്ങളില്‍ ഉടനൊന്നും അഭിനയിക്കുന്നില്ലെങ്കിലും മീരയുടെ പുതിയ ചിത്രം മലയാളി പ്രേക്ഷകര്‍ക്ക് അടുത്തു തന്നെ കാണാം. മീര ഇരട്ടവേഷത്തില്‍ അഭിനയിച്ച തെലുങ്ക് ചിത്രം മലയാളത്തില്‍ ഡബ്ബ് ചെയ്ത് ആഗസ്ത് ആദ്യവാരത്തില്‍ കേരളത്തിലെ തിയേറ്ററുകളിലെത്തുന്നു.
മഞ്ഞു പെയ്യും മുമ്പേ എന്ന പേരിലാണ് മീരയുടെ തെലുങ്ക് ചിത്രം കേരളത്തിലെ തിയേറ്ററുകള്‍ പ്രദര്‍ശനത്തിനെത്തുന്നത്. ബാലകൃഷ്ണന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ പുതുമുഖം ശിവജിയാണ് നായകന്‍.
മോഡേണ്‍ പെണ്‍കുട്ടിയായും ഗ്രാമീണ പെണ്‍കൊടിയായും മീരാ ജാസ്മിന്‍ വ്യത്യസ്ത സ്വഭാവങ്ങളിലുള്ള ഇരട്ട കഥാപാത്രങ്ങളെയാണ് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അടിച്ചുപൊളിച്ചു നടക്കുന്ന നാഗരികയായ കാവ്യ എന്ന പെണ്‍കുട്ടിയെ മനസില്‍ കൊണ്ടുനടക്കുന്ന ശിവ എന്ന യുവാവായാണ് ശിവജി വേഷമിടുന്നത്.
തന്റെ മനസിലുള്ള പ്രണയം കാവ്യയോട് പറയാനുള്ള ധൈര്യമില്ലാത്ത ശിവ ഗ്രാമത്തിലെത്തിയപ്പോള്‍ അവിടെ കാവ്യയുടെ രൂപസാദൃശ്യമുള്ള പെണ്‍കുട്ടിയെ കണ്ടുമുട്ടി. അവള്‍ കാവ്യ തന്നെയാണെന്ന് ശിവ തെറ്റിദ്ധരിച്ചു. ആ പെണ്‍കുട്ടിയുമായുള്ള ശിവയുടെ വിവാഹം ആലോചിച്ച് തീര്‍ച്ചപ്പെടുത്തി. താന്‍ മനസില്‍ കൊണ്ടുനടക്കുന്ന പെണ്‍കുട്ടിയെയാണ് വിവാഹം കഴിച്ചതെന്ന് കരുതിയ ശിവ പിന്നീട് നഗരത്തിലെ പെണ്‍കുട്ടിയെ കണ്ടതോടെയാണ് തനിക്കു പറ്റിയ അബദ്ധത്തെ കുറിച്ചറിയുന്നത്. തുടര്‍ന്ന് ശിവയുടെയും ഭാര്യയുടെയും ജീവിതത്തിലുണ്ടാകുന്ന പ്രശ്നങ്ങളാണ് കഥയെ മുന്നോട്ടുകൊണ്ടുപോകുന്നത്.
രാജന്‍ പി. ദേവ് ഈ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ സംഭാഷണവും ഗാനരചനയും നിര്‍വഹിച്ചിരിക്കുന്നത് മങ്കൊമ്പ് ഗോപാലകൃഷ്ണനാണ്. സംഗീതം എ. എം. ശ്രീലേഖ. ഛായാഗ്രഹണം രാംപ്രസാദ്.


Click it and Unblock the Notifications