പയ്യംവള്ളി ചന്തുവിന് മൂന്ന് നിര്‍മാതാക്കള്‍!
പയ്യംവള്ളി ചന്തുവിന് മൂന്ന് നിര്‍മാതാക്കള്‍!
ജൂണ്‍ 21, 2006
ചില ചിത്രങ്ങള്‍ക്ക് നിര്‍മാതാക്കളെ കിട്ടാന്‍ മുന്‍നിര സംവിധായകര്‍ പോലും ബുദ്ധിമുട്ടുമ്പോള്‍ വടക്കന്‍ വീരഗാഥയുടെ രണ്ടാം ഭാഗമായി പയ്യംവള്ളി ചന്തുവിന് മുടക്കുമുതലിറക്കാന്‍ മൂന്ന് നിര്‍മാതാക്കള്‍ തമ്മില്‍ മത്സരിക്കുന്നു.
ലിബര്‍ട്ടി, സ്വര്‍ഗചിത്ര, ഗോകുലം ഫിലിംസ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാണത്തിനായി മുന്നോട്ടുവന്നിരിക്കുന്നത്. അതേ സമയം തിരക്കഥ പൂര്‍ത്തിയായാല്‍ മാത്രമേ നിര്‍മാതാവിനെ തീരുമാനിക്കുകയുള്ളൂവെന്ന് ചിത്രത്തിന്റെ സംവിധായകന്‍ ഹരിഹരന്‍ പറഞ്ഞു. താനും തിരക്കഥാകൃത്തും പറയുന്ന വ്യവസ്ഥകള്‍ അംഗീകരിക്കുന്ന നിര്‍മാതാവിനെയാണ് ഹരിഹരന്‍ ഈ ചിത്രത്തിനായി പരിഗണിക്കുന്നത്.
വടക്കന്‍ വീരഗാഥയ്ക്ക് തിരക്കഥയെഴുതിയ എം.ടി.വാസുദേവന്‍നായര്‍ തന്നെയാണ് ഈ ചിത്രത്തിനും തിരക്കഥയൊരുക്കുന്നത്. മമ്മൂട്ടി വീണ്ടും പയ്യംവെള്ളി ചന്തുവായി പ്രത്യക്ഷപ്പെടുന്ന ചിത്രം വന്‍വിജയമാവുമെന്നാണ് ഹരിഹരന്‍-എം.ടി ടീമിന്റെ കണക്കുകൂട്ടല്‍.


Click it and Unblock the Notifications