twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലോകകപ്പ് കളിക്കാന്‍ മമ്മൂട്ടിയും

    By Staff
    |

    ലോകകപ്പ് കളിക്കാന്‍ മമ്മൂട്ടിയും
    ജൂണ്‍ 21, 2006

    റൊണോള്‍ഡോയ്ക്കും ഡേവിഡ് ബെക്കാമിനും മിഷേല്‍ ബാലാക്കിനുമൊപ്പം മമ്മൂട്ടിയും ലോകകപ്പ് കളിക്കുന്നുണ്ടോ? മലപ്പുറത്ത് ഫുട്ബോള്‍ താരങ്ങളുടെ കട്ടൗട്ടുകള്‍ക്കൊപ്പം കളിക്കുപ്പായമണിഞ്ഞുനില്‍ക്കുന്ന മമ്മൂട്ടിയുടെ പോസ്ററുകള്‍ കാണുമ്പോള്‍ സിനിമാപ്രേമികള്‍ക്കും ഫുട്ബോള്‍ പ്രേമികള്‍ക്കും ഒരു പോലെ സംശയം.

    കേരളത്തില്‍ ഫുട്ബോള്‍ ജ്വരം പടര്‍ന്നുപിടിച്ചപ്പോള്‍ അതും സിനിമയുടെ വാണിജ്യത്തിന് ഉപയോഗിക്കാനാണ് ശ്രമം. ലോക ഫുട്ബോള്‍ താരങ്ങളുടെ കട്ടൗട്ടുകള്‍ നിറഞ്ഞുനില്‍ക്കുന്ന മലപ്പുറത്തെ തെരുവോരങ്ങളില്‍ ഇപ്പോള്‍ ഫുട്ബോള്‍ ജഴ്സിയണിഞ്ഞു നില്‍ക്കുന്ന മമ്മൂട്ടിയുടെ പോസ്റുകളും കാണാം!

    അര്‍ജന്റീനയുടെയും ജര്‍മനിയുടെയും ഇംഗ്ലണ്ടിന്റെയും പോര്‍ച്ചുഗലിന്റെയും വിവിധ ജഴ്സികളിഞ്ഞു നില്‍ക്കുന്ന മമ്മൂട്ടിയുടെ പോസ്ററുകളാണ് മലപ്പുറത്തും കേരളത്തിന്റെ മറ്റു ഭാഗങ്ങളിലും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മമ്മൂട്ടിയുടെ കഴിഞ്ഞയാഴ്ച പ്രദര്‍ശനത്തിനെത്തിയ പ്രജാപതി എന്ന ചിത്രത്തിന്റെ പ്രചാരണത്തിനായാണ് ഈ പോസ്ററുകള്‍ ഉപയോഗിച്ചിരിക്കുന്നത്. പോസ്ററുകളില്‍ ഫുട്ബോള്‍ ജേഴ്സി അണിഞ്ഞ മമ്മൂട്ടി പ്രജാപതിയിലെ ഹെയര്‍ സ്റൈലുമായാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

    ഫുട്ബോള്‍ ജഴ്സിയണിഞ്ഞു നില്‍ക്കുന്ന മമ്മൂട്ടി സിനിമയില്‍ ഫുട്ബോള്‍ കളിക്കാരനായി അഭിനയിക്കുന്നുണ്ടെന്ന് പോസ്ററുകള്‍ കാണുമ്പോള്‍ തോന്നാം. എന്നാല്‍ ചിത്രത്തിലെവിടെയും മമ്മൂട്ടിയുടെ കഥാപാത്രത്തിന് ഫുട്ബോളുമായി യാതൊരു ബന്ധവുമില്ല. എന്തിന് ഫുട്ബോളിനെ കുറിച്ച് പരാമര്‍ശം പോലുമില്ല. എങ്കിലും ഫുട്ബോള്‍ ജ്വരം മാര്‍ക്കറ്റിംഗിന് ഉപയോഗിച്ചിരിക്കുകയാണ് സിനിമയുടെ വിതരണക്കാര്‍.

    ഫുട്ബോള്‍ പശ്ചാത്തലമായി വരുന്ന കിസാന്‍ പോലുള്ള ചിത്രങ്ങള്‍ ലോകകപ്പ് ഹരം നിറഞ്ഞുനില്‍ക്കുന്ന സമയത്ത് റിലീസിംഗിന്് എത്തുമ്പോളാണ് പ്രജാപതി കളിക്കുപ്പായം അണിഞ്ഞ് പോസ്ററുകളില്‍ പ്രത്യക്ഷപ്പെടുന്നത്. ഫുട്ബോള്‍ ജ്വരവും മഴയും പുതിയ സിനിമകള്‍ക്ക് പ്രതികൂല കാലാവസ്ഥയാകുമെന്ന സിനിമാലോകത്തെ കണക്കുകൂട്ടലുകളെ അവഗണിച്ച് സിനിമ തിയേറ്ററുകളിലെത്തിച്ച വിതരണക്കാര്‍ തന്നെയാണ് ഫുട്ബോള്‍ ആരാധകരെ തിയേറ്ററുകളിലേക്ക് ആകര്‍ഷിക്കാനുള്ള ഈ തന്ത്രം പയറ്റുന്നത്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X