»   » പൃഥ്വിയും മീരയും സുന്ദര്‍ദാസ് ചിത്രത്തില്‍

പൃഥ്വിയും മീരയും സുന്ദര്‍ദാസ് ചിത്രത്തില്‍

Posted By:
Subscribe to Filmibeat Malayalam

പൃഥ്വിയും മീരയും സുന്ദര്‍ദാസ് ചിത്രത്തില്‍
ജൂണ്‍ 22, 2002

മലയാളത്തില്‍ പ്രണയവസന്തം എങ്ങും പരക്കുകയാണ്. കൗമാര പ്രണയകഥ പ്രമേയമാക്കിയുള്ള ചിത്രങ്ങളുടെ ഒരു പരമ്പര തന്നെ ഒരുങ്ങുന്നതിലൂടെ, ഒരു പുതുതരംഗം തന്നെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. സുന്ദര്‍ദാസിന്റെ പുതിയ ചിത്രവും പറയുന്നത് കൗമാര പ്രണയത്തിന്റെ കഥയാണ്.

മലയാളത്തിലെ പുതു കൗമാരതാരങ്ങളായ പൃഥ്വിരാജും മീരാ ജാസ്മിനും ഒന്നിക്കുകയാണ് ഈ ചിത്രത്തിലൂടെ. കുബേരന് ശേഷം സുന്ദര്‍ദാസ് ഒരുക്കുന്ന ചിത്രത്തിലാണ് ഇരുവരും നായികാ നായകന്മാരാകുന്നത്.

ക്രിസ്ത്യന്‍ പശ്ചാത്തലത്തിലുള്ള പ്രണയകഥയാണ് പുതിയ ചിത്രത്തില്‍ സുന്ദര്‍ദാസ് പറയുന്നത്. ജഗതി ശ്രീകുമാര്‍, ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍, ജനാര്‍ദനന്‍, അംബിക എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

വശ്യവചസാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങള്‍ക്ക് ഔസേപ്പച്ചന്‍ ഈണം പകരുന്നു. യേശുദാസ്, സന്തോഷ് കേശവ്, വിധു പ്രതാപ്, സുജാത എന്നിവരാണ് ചിത്രത്തിലെ പിന്നണി ഗായകര്‍.

ജഗത് പ്രിയ ക്രിയേഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X