കെ.പി.കുമാരന്റെ ചിത്രത്തില്‍ കാവ്യ
കെ.പി.കുമാരന്റെ ചിത്രത്തില്‍ കാവ്യ
ജൂണ്‍ 22, 2003
വൈക്കം മുഹമ്മദ് ബഷീറിന്റെ ന്റുപ്പൂപ്പാക്ക് ഒരാനയുണ്ടാര്‍ന്നു എന്ന ലഘുനോവലിനെ ആസ്പദമാക്കി കെ. പി. കുമാരന്‍ ചിത്രമൊരുക്കുന്നു.
കാവ്യാ മാധവനാണ് ചിത്രത്തില്‍ നായികയാവുന്നത്. മിഴി രണ്ടിലും, ടൂ വീലര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കാവ്യ അഭിനയിക്കുന്ന ചിത്രമാണിത്.
നേരം പുലരുമ്പോള്‍, രുഗ്മിണി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഒരിടവേള പിന്നിട്ടാണ് കെ. പി. കുമാരന്‍ വീണ്ടും സിനിമാരംഗത്തെത്തുന്നത്. ടി വി സീരിയലുകള്‍ ചെയ്യുകയായിരുന്നു ഈയിടെ.
വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതിയെ ആസ്പദമാക്കിയൊരുങ്ങുന്ന മൂന്നാമത്തെ ചിത്രമാണിത്. ബഷീറിന്റെ മതിലുകള്‍ ആസ്പദമാക്കി അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രം ദേശീയാംഗീകാരം നേടിയിരുന്നു. പ്രേമലേഖനം എന്ന കഥ പി. എ. ബക്കര്‍ സിനിമയാക്കിയിട്ടുണ്ട്.
ബഷീറിന്റെ ഒരു കൃതിയെ അടിസ്ഥാനമാക്കി ഒരു ചിത്രം ഒരുക്കുമെന്ന് പ്രിയനന്ദനന്‍ അറിയിച്ചിരുന്നു. മമ്മൂട്ടിയാണ് ഇതിലെ നായകന്‍.


Click it and Unblock the Notifications