»   » ഷൂട്ടിംഗിനിടെ പൃഥ്വിരാജിന് പരിക്ക്

ഷൂട്ടിംഗിനിടെ പൃഥ്വിരാജിന് പരിക്ക്

Posted By:
Subscribe to Filmibeat Malayalam

ഷൂട്ടിംഗിനിടെ പൃഥ്വിരാജിന് പരിക്ക്
ജൂണ്‍ 22, 2004

കൊച്ചി: വിനയന്‍ സംവിധാനം ചെയ്യുന്ന സത്യം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ നടന്‍ പൃഥ്വിരാജിന് പരിക്കേറ്റു. പരിക്ക് ഗുരുതരമല്ല. ഒരു ജീപ്പ് ഓട്ട വേളയിലായിരുന്നു അപകടം. ജീപ്പ് മറിഞ്ഞാണ് പൃഥ്വിക്ക് പരിക്കേറ്റത്.

രണ്ട് ഷൂട്ടിംഗ് സഹായികള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ചന്ദ്രന്‍, ബിനു എന്നിങ്ങനെയാണ് ഇവരുടെ പേര്. ഒരു സാഹസിക രംഗം ചിത്രീകരിക്കുന്നതിനിടെ ജീപ്പ് മറിഞ്ഞാണ് അപകടം ഉണ്ടായത്. പൃഥ്വിരാജിനെ എറണാകുളത്തെ മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പൊലീസ് ഓഫീസറായാണ് പൃഥ്വിരാജ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. പ്രിയാമണിയാണ് ചിത്രത്തിലെ നായിക.

വിനയന്റെ ഈ ചിത്രത്തില്‍ അഭിനയിയ്ക്കാനായി പൃഥ്വിരാജ് കരാര്‍ ഒപ്പിട്ടത് വിവാദമായിരുന്നു. താരസംഘടനയായ അമ്മയുടെ വിലക്കു ലംഘിച്ചാണ് പൃഥ്വിരാജ് ഈ ചിത്രത്തില്‍ അഭിയിയ്ക്കാനുള്ള കരാറില്‍ ഒപ്പിട്ടത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X