ജാസി-ജയരാജ് കം എഗയ്ന്‍
ജാസി-ജയരാജ് കം എഗയ്ന്‍
ജൂണ്‍ 22, 2004
ജയരാജ് സംവിധാനം ചെയ്യുന്ന റെയിന്‍ റെയിന്‍ കം എഗയിന്‍ സൂപ്പര്‍ വിജയമായ ജയരാജിന്റെ ഫോര്‍ ദി പീപ്പിളിന്റെ ശൈലിയില്‍ ഒരുക്കുന്ന മറ്റൊരു ചിത്രമാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത് ആരംഭിച്ചു.
ചിത്രത്തിലെ പ്രമുഖ താരങ്ങളെല്ലാം പുതുമുഖങ്ങളാണ്. ഫോര്‍ ദി പീപ്പിളിലേതു പോലെ ജാസി ഗിഫ്റ്റിന്റെ സംഗീതമാണ് പുതിയ ചിത്രത്തിന്റെയും പ്രധാന ആകര്‍ഷണം. ഈ ചിത്രവും കാമ്പസ് കഥയാണ് പറയുന്നത്.
മഴയുടെയും കാമ്പസിന്റെയും പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രത്തില്‍ അജയ്ജോസ്, ആസിഫ്ഖാന്‍, റെഞ്ജി പി. നായര്‍, ശരത് ഹരിദാസ്, നീതു ജയപ്രകാശ്, താര തോമസ് തുടങ്ങിയ പുതുമുഖങ്ങളാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഉണ്ണി ശിവപാല്‍, സക്കറിയ, അരിമയൂര്‍ ഉണ്ണി, കെ. കെ. ജേക്കബ്, വാവച്ചന്‍, സുകു വലിയശാല, ചന്ദ്രികദാസ് എന്നിവരാണ് മറ്റ് താരങ്ങള്‍.
ജാസി ഗിഫ്റ്റ് ഈ ചിത്രത്തില്‍ ഒരു ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്ന ശരത് ഹരിദാസ് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
കൈതപ്രത്തിന്റേതാണ് ഗാനരചന. ഛായാഗ്രഹണം ഗോപിനാഥ്. നീലാംബരി ഫിലിംസിന്റെ ബാനറില്‍ മഹേഷ് രാജാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications