മമ്മൂട്ടി ചിത്രം രഞ്ജിത്ത് ഉപേക്ഷിച്ചു
മമ്മൂട്ടി ചിത്രം രഞ്ജിത്ത് ഉപേക്ഷിച്ചു
ജൂണ്‍ 22, 2005
മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യാന്‍ തീരുമാനിച്ചിരുന്ന ചിത്രം രഞ്ജിത്ത് ഉപേക്ഷിച്ചു. ജൂലൈ 17ന് പൊള്ളാച്ചിയില്‍ ചിത്രീകരണം തുടങ്ങാന്‍ തീരുമാനിച്ചിരുന്ന ചിത്രമാണ് രഞ്ജിത്ത് വേണ്ടെന്നുവച്ചത്.
ചിത്രീകരണം നടന്നുവരുന്ന നേരറിയാന്‍ സിബിഐ എന്ന ചിത്രം പൂര്‍ത്തിയാക്കിയതിനു ശേഷം രഞ്ജിത്ത് ചിത്രത്തിന്റെ ഷൂട്ടിംഗില്‍ പങ്കെടുക്കാനാണ് മമ്മൂട്ടി തീരുമാനിച്ചിരുന്നത്. എന്നാല്‍ അവസാന നിമിഷം ചിത്രത്തില്‍ നിന്നും രഞ്ജിത്ത് പിന്‍വാങ്ങി. ഇത് രഞ്ജിത്തിന്റെ വ്യക്തിപരമായ തീരുമാനമാണെന്നാണ് അറിയുന്നത്.
ബ്ലാക്ക് ആണ് ഒടുവിലായി മമ്മൂട്ടിയും രഞ്ജിത്തും ഒന്നിച്ച ചിത്രം. ചിത്രം ശരാശരി വിജയം നേടിയിരുന്നു. എന്നാല്‍ വിഷുവിനെത്തിയ രഞ്ജിത്ത്-മോഹന്‍ലാല്‍ ചിത്രം ചന്ദ്രോത്സവം വന്‍പരാജയമാണ് നേരിട്ടത്.
അതേ സമയം രഞ്ജിത്ത് പിന്‍മാറിയതിനാല്‍ മമ്മൂട്ടി മറ്റൊരു സംവിധായകന്റെ ചിത്രത്തിനായി ചര്‍ച്ചകള്‍ നടത്തിവരികയാണ്. ഷാഫിയുടെ സഹായിയായി പ്രവര്‍ത്തിച്ചിട്ടുള്ള അന്‍സാര്‍ എന്ന നവാഗത സംവിധായകന്റെ ചിത്രമാണ് മമ്മൂട്ടിയുടെ പരിഗണനയിലുള്ളത്.


Click it and Unblock the Notifications