അധോലോക നായകനായി ദിലീപ്
അധോലോക നായകനായി ദിലീപ്
ജൂണ്‍ 22, 2006
റണ്‍വേയിലാണ് ദിലീപ് ആദ്യമായി പതിവുശൈലി വിട്ട് അല്പം ആക്ഷന്‍ സ്വഭാവമുള്ള കഥാപാത്രത്തെ അവതരിപ്പിച്ചത്. വാളയാര്‍ ചെക്പോസ്റില്‍ ചാരായം കടത്തുന്ന വാളയാര്‍ പരമശിവം എന്ന കള്ളക്കടത്തുകാരനായി റണ്‍വേയില്‍ വേഷമിട്ട ദിലീപ് വീണ്ടും അത്തരമൊരു വേഷമണിയുന്നു.
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അധോലോക നായകനായാണ് ദിലീപ് പ്രത്യക്ഷപ്പെടുന്നത്. ഡോണ്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
ഉണ്ണികൃഷ്ണന്‍ എന്ന പാവം ഗ്രാമീണന്‍ നഗരത്തിന്റെ കറുത്ത ലോകത്തിലേക്കെത്തിപ്പെടുന്ന കഥയാണ് ഡോണ്‍ പറയുന്നത്. താന്‍ ചെയ്യാത്ത ഒരു കൊലപാതകത്തില്‍ പ്രതിയാക്കപ്പെട്ട് ജയിലിലെത്തുന്ന ഉണ്ണിക്കൃഷ്ണന്‍ ജയില്‍ ജീവിതത്തിനിടെ മറ്റൊരാളായി മാറി. ജയിലില്‍ നിന്നിറങ്ങിയതിനു ശേഷം അയാള്‍ മുസ്തഫ എന്ന അധോലോക നായകനായി പേരെടുത്തു.
നാല് സംഘട്ടന രംഗങ്ങളോടെ ഒരുക്കുന്ന ചിത്രം ഷാജി കൈലാസിന്റെ പതിവ് ശൈലിയിലുള്ള ആക്ഷന്‍ ത്രില്ലറായിരിക്കും. തമിഴ് നടന്‍ ശിവകുമാര്‍, സായികുമാര്‍, ബിജു മേനോന്‍, ജഗതി ശ്രീകുമാര്‍ എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നായികയെ തീരുമാനിച്ചിട്ടില്ല.
ഷാജി കൈലാസും ദിലീപും ആദ്യമായി ഒന്നിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മാളവിക ഫിലിംസിന്റെ ബാനറില്‍ ചന്ദ്രകുമാറാണ്. ദിലീപിന്റെ ഓണച്ചിത്രമായി ചിത്രം തിയേറ്ററുകളിലെത്തും.


Click it and Unblock the Notifications