twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സിനിമകളെ ഫുട്ബോള്‍ വിഴുങ്ങുന്നു

    By Staff
    |

    സിനിമകളെ ഫുട്ബോള്‍ വിഴുങ്ങുന്നു
    ജൂണ്‍ 22, 2006

    ലോകകപ്പ് ഫുട്ബോള്‍ ജ്വരം കത്തിപ്പടര്‍ന്നതോടെ സിനിമകളുടെ കളക്ഷന്‍ കാര്യമായി കുറഞ്ഞു. സൂപ്പര്‍താരം പ്രമുഖടീമുകളുടെ ജഴ്സിയണിഞ്ഞു നില്‍ക്കുന്ന പോസ്ററുകളുമായി മാര്‍ക്കറ്റിംഗില്‍ പുതിയ പരീക്ഷണം നടത്തിയിട്ടും തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചുവരുന്ന സിനിമകള്‍ ബോക്സോഫീസില്‍ മുങ്ങിക്കൊണ്ടിരിക്കുകയാണ്.

    മമ്മൂട്ടിയുടെ പ്രജാപതിയെ ഫുട്ബോള്‍ ജ്വരം തകര്‍ത്തുകളഞ്ഞുവെന്നു തന്നെ പറയാം. പറഞ്ഞുപഴകിയ വീരനായക രഞ്ജിത്ത് സിനിമകളുടെ ആവര്‍ത്തനമായ ഈ ചിത്രത്തിന് നല്ല പ്രതികരണം ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ഒപ്പം ഫുട്ബോള്‍ ജ്വരം കൂടിയായതോടെ കൂനിന്മേല്‍ കുരുവെന്ന സ്ഥിതിയായി. പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളില്‍ ഇതുവരെ ഏതാനു ഷോകള്‍ മാത്രമാണ് ഹൗസ്ഫുള്ളായത്. ഹിറ്റുകളുടെ പട്ടികയില്‍ സ്ഥാനം പിടിച്ച വടക്കുംനാഥന്റെ കളക്ഷനും ലോകകപ്പ് തുടങ്ങിയതോടെ കുറഞ്ഞു.

    തിയേറ്ററുകളിലെ 40-60 ശതമാനം കളക്ഷന്‍ കുറഞ്ഞതായി തിയേറ്റര്‍ ഉടമകള്‍ പറയുന്നു. ഫുട്ബോള്‍ ജ്വരം കൂടുതല്‍ തീവ്രമായ മലബാര്‍ മേഖലയില്‍ 70 ശതമാനത്തോളം കളക്ഷന്‍ കുറഞ്ഞിട്ടുണ്ട്.

    മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ചിത്രങ്ങള്‍ പോലും ഇത്തരം പ്രതിസന്ധി നേരിടുന്ന സാഹചര്യം കണക്കിലെടുത്ത് ലോകകപ്പ് അവസാനിക്കുന്നതിനു മുമ്പ് പുതിയ സിനിമകള്‍ റിലീസ് ചെയ്യാനിടയില്ല.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X