TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
ലോഹി-മമ്മൂട്ടി ചിത്രം ഭീഷ്മര്‍
ലോഹി-മമ്മൂട്ടി ചിത്രം ഭീഷ്മര്‍
ജൂണ്‍ 23, 2003
ലോഹിതദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനാവുന്നു. ഭീഷ്മര്‍ എന്നാണ് ചിത്രത്തിന്റെ പേര്.
അരയന്നങ്ങളുടെ വീടിന് ശേഷം ലോഹിതദാസും മമ്മൂട്ടിയും ഒന്നിക്കുകയാണ് ഈ ചിത്രത്തിലൂടെ. ഒട്ടേറെ സംഘര്‍ഷങ്ങളിലൂടെ കടന്നുപോവുന്ന ഒരു വ്യക്തിയെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ മുന്നോട്ടുപോവുന്നത്.
ശ്രീചക്രം എന്ന ചിത്രത്തിന് ശേഷമായിരിക്കും ലോഹി ഭീഷ്മറുടെ ജോലികള്‍ തുടങ്ങുന്നത്. പൃഥ്വിരാജ്, ജയസൂര്യ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ശ്രീചക്രത്തിന്റെ ചിത്രീകരണം തുടങ്ങാനിരിക്കുന്നതേയുള്ളൂ.
മീരാ ജാസ്മിനാണ് ചിത്രത്തില്‍ നായികയാവുന്നത്. ലോഹിതദാസിന്റെ തുടര്‍ച്ചയായ നാലാമത്തെ ചിത്രത്തിലാണ് മീര നായികയാവുന്നത്. സൂത്രധാരനിലൂടെ ലോഹി പരിചയപ്പെടുത്തിയ മീര കസ്തൂരിമാനിലും നായികയായി. ശ്രീചക്രത്തിലും മീരയാണ് നായിക.