രവീണാ ടണ്ഡന്‍ മലയാളത്തില്‍
രവീണാ ടണ്ഡന്‍ മലയാളത്തില്‍
ജൂണ്‍ 23, 2003
ബോളിവുഡ് താരം രവീണാ ടണ്ഡന്‍ മലയാള ചിത്രത്തില്‍ അഭിനയിക്കുന്നു. നടന്‍ ഭീമന്‍ രഘു സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് രവീണ മലയാളത്തില്‍ രംഗപ്രവേശം ചെയ്യുന്നത്.
രഘുദാമോദര്‍ എന്ന പേരിലാണ് ഭീമന്‍ രഘു സംവിധായകന്റെ മേലങ്കിയണിയുന്നത്. മര്‍മം എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഒരു കുറ്റാന്വേഷണ കഥയാണ് മര്‍മം പറയുന്നത്.
ഒരു ഫ്രീലാന്റ്സ് പത്രപ്രവര്‍ത്തകയായാണ് രവീണ ചിത്രത്തില്‍ അഭിനയിക്കുന്നത്. ലണ്ടനില്‍ താമസിക്കുന്ന മലയാളി അനില്‍നാഥാണ് ചിത്രത്തിലെ നായകന്‍.
ജൂഹി ചൗള, നമ്രത ശിരോദ്കര്‍, തബു എന്നിവര്‍ക്ക് പിന്നാലെ ബോളിവുഡില്‍ നിന്ന് മലയാളത്തിലെത്തുന്ന നടിയാണ് രവീണ. ബോളിവുഡ് ഗ്ലാമര്‍ റാണി ശില്പാഷെട്ടിയും ജോമോന്റെ ചിത്രത്തിലൂടെ മലയാളത്തിലെത്തുന്നുണ്ട്.


Click it and Unblock the Notifications