കുടുംബിനികളുടെ കഥയുമായി കമല്‍

By Staff

കുടുംബിനികളുടെ കഥയുമായി കമല്‍
ജൂണ്‍ 23, 2004

യുവനായകര്‍ക്ക് പ്രാധാന്യം നല്‍കുന്ന ചിത്രങ്ങളെടുത്തു പോരുന്ന കമല്‍ തന്റെ പതിവ്രീതിയില്‍ നിന്ന് വേറിട്ട് ഒരു ചിത്രമൊരുക്കുന്നു. മഞ്ഞുപോലൊരു പെണ്‍കുട്ടിക്ക് ശേഷം കമല്‍ ഒരുക്കുന്ന ചിത്രം രണ്ട് കുടുംബിനികളുടെ കഥയാണ് പറയുന്നത്.

നിറം എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ യുവകഥാപാത്രങ്ങളെ കേന്ദ്രീകരിച്ചുള്ള ചിത്രങ്ങളുടെ ഒരു പരമ്പരക്ക് തുടക്കമിട്ട കമല്‍ അത്തരം ചിത്രങ്ങളുടെ ഒരു വക്താവായി തന്നെ പലപ്പോഴും പെരുമാറിയിരുന്നു. യുവാക്കളുടെ കഥ പ്രമേയമാക്കുന്ന ചിത്രങ്ങളാണ് ഉണ്ടാവേണ്ടതെന്ന ഒരു വാദം തന്നെ അദ്ദേഹം ഉന്നയിച്ചിരുന്നു.

നിറത്തിന് ശേഷം നമ്മള്‍ എന്ന ചിത്രത്തിലൂടെ വീണ്ടും കാമ്പസ് കഥ പറയുന്ന സിനിമയൊരുക്കിയ കമല്‍ പുതുമുഖങ്ങളെയാണ് ഈ ചിത്രത്തില്‍ നായകരാക്കിയത്. തുടര്‍ന്ന് കമല്‍ സംവിധാനം ചെയ്ത സ്വപ്നക്കൂടും യുവാക്കളുടെ കഥ പറയുന്ന ചിത്രമായിരുന്നു. ഈ രണ്ട് ചിത്രങ്ങളും സൂപ്പര്‍ഹിറ്റായി.

ഇപ്പോള്‍ ചിത്രീകരണം നടന്നുവരുന്ന കമലിന്റെ മഞ്ഞുപോലൊരു പെണ്‍കുട്ടി എന്ന ചിത്രത്തില്‍ കൗമാരപ്രായക്കാരായ നായികാനായകന്‍മാരാണ് അഭിനയിക്കുന്നത്. ഈ ചിത്രത്തിലെ നായകന്‍ പ്ലസ് ടു വിദ്യാര്‍ഥിയും നായിക പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുമാണ്. ജയകൃഷ്ണനും അമൃതാ പ്രകാശുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

യുവാക്കളുടെയും കൗമാരപ്രായക്കാരുടെയും കഥ പറയുന്ന സിനിമകളോട് താത്പര്യം പുലര്‍ത്തുന്ന കമല്‍ പുതിയ ചിത്രത്തില്‍ തീര്‍ത്തും വ്യത്യസ്തമായ കഥയാണ് പ്രമേയമാക്കുന്നത്. രണ്ട് കുടുംബിനികളുടെ കഥ പറയുന്ന ഈ ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത് ടി. എ. റസാക്കാണ്. ചിത്രത്തിന് പേരിട്ടിട്ടില്ല.

കമലിന്റെ അവസാനത്തെ ഏതാനും ചിത്രങ്ങളില്‍ ക്യാമറ ചലിപ്പിച്ച പി. സുകുമാര്‍ തന്നെയാണ് പുതിയ ചിത്രത്തിന്റെയും ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. കമലിന്റെ സഹായിയായി പ്രവര്‍ത്തിച്ചിട്ടുള്ള സലിം പടിയത്താണ് ചിത്രം നിര്‍മിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X