ദിലീപും ഭാവനയും സ്പീഡില്‍
ദിലീപും ഭാവനയും സ്പീഡില്‍
ജൂണ്‍ 23, 2004
പ്രശസ്ത നാടകകൃത്ത് എസ്. എല്‍. പുരത്തിന്റെ മകന്‍ ജയസൂര്യ സംവിധായകന്റെ മേലങ്കിയണിയുന്നു. ഫാസിലിനോടൊപ്പം സഹസംവിധാകനായി പ്രവര്‍ത്തിച്ചതിന് ശേഷമാണ് ജയസൂര്യ സ്വതന്ത്രസംവിധായകനാവുന്നത്.
ജയസൂര്യ സംവിധാനം ചെയ്യുന്ന സ്പീഡ് എന്ന ചിത്രത്തില്‍ ദിലീപാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു സ്പോര്‍ട്സ് സ്കൂളിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്.
പ്രിയദര്‍ശന്റെ വെട്ടം പൂര്‍ത്തിയാക്കിയതിന് ശേഷം ദിലീപ് ഈ ചിത്രത്തിലായിരിക്കും അഭിനയിക്കുന്നത്. കഴിഞ്ഞ വര്‍ഷവും ഒരു നവാഗത സംവിധായകന്റെ ചിത്രത്തില്‍ ദിലീപ് അഭിനയിച്ചിരുന്നു- ജോണി ആന്റണി ആദ്യമായി സംവിധാനം ചെയ്യുകയും ദിലീപ് ആദ്യമായി നിര്‍മിക്കുകയും ചെയ്ത സിഐഡി മൂസ. ചിത്രം സൂപ്പര്‍ഹിറ്റായി.
ഭാവനയാണ് സ്പീഡില്‍ ദിലീപിന്റെ നായിക. സിഐഡി മൂസക്ക് ശേഷം ഭാവന നായികയാവുന്ന ദിലീപ് ചിത്രമാണിത്. ദിലീപ് ചിത്രമായ തിളക്കത്തില്‍ അഭിനയിച്ചിട്ടുള്ള ഭാവന റണ്‍വെയില്‍ ദിലീപിനൊപ്പം ഒരു ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു.
ജയസൂര്യ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്. പി. സുകുമാര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സംഗീതം നല്‍കുന്നത് വിദ്യാസാഗറാണ്. എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം.
ചിത്രത്തിന്റെ ഷൂട്ടിംഗ് കൊച്ചിയില്‍ നടക്കും. സര്‍ഗചിത്രയുടെ ബാനറില്‍ അപ്പച്ചനാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications