ബ്ലെസ്സി-മോഹന്‍ലാല്‍ ടീം വീണ്ടും
ബ്ലെസ്സി-മോഹന്‍ലാല്‍ ടീം വീണ്ടും
ജൂണ്‍ 23, 2006
തന്മാത്ര ബ്ലെസ്സിക്കും മോഹന്‍ലാലിനും വിവിധ ആസ്വാദന സ്വഭാവമുള്ള പ്രേക്ഷകരില്‍ നിന്ന് ഒരു പോലെ കൈയടി നേടിക്കൊടുത്ത ചിത്രമാണ്. സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ചിത്രം, സംവിധായകന്‍, തിരക്കഥാകൃത്ത്, നടന്‍ എന്നിവയ്ക്കുള്ള അവാര്‍ഡുകളും തന്മാത്ര നേടി. ഇത്തരമൊരു അവാര്‍ഡ് കൊയ്ത്ത് നടത്തുകയും പ്രേക്ഷകരുടെ അംഗീകാരം പിടിച്ചടക്കി സൂപ്പര്‍ഹിറ്റാവുകയും ചെയ്ത ഒരു ചിത്രം മലയാള സിനിമയില്‍ സമീപകാലത്തൊന്നുമുണ്ടായിട്ടില്ല.
ഈ അസാധാരണ വിജയം ബ്ലെസ്സിയെയും മോഹന്‍ലാലിനെയും വീണ്ടും ഒന്നിപ്പിക്കാനുള്ള പ്രേരണയായി തീര്‍ന്നിരിക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ അവാര്‍ഡ് പട്ടികയില്‍ മികച്ച സംവിധായകനും തിരക്കഥാകൃത്തുമായ ബ്ലെസ്സിയും മികച്ച നടനായ മോഹന്‍ലാലും വീണ്ടും ഒന്നിക്കുമ്പോള്‍ മറ്റൊരു മികച്ച ചിത്രമാണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്.
ബ്ലെസ്സിയുടെ കാഴ്ച, തന്മാത്ര എന്നീ ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ പ്രമേയമാണ് പുതിയ ചിത്രത്തിന്റേത്. കൊല്‍ക്കത്താ നഗരത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന കുറ്റാന്വേഷണ സ്വഭാവമുള്ള കഥയാണ് ചിത്രം പറയുന്നത്. കൊല്‍ക്കത്ത നഗരത്തിലായിരിക്കും ചിത്രത്തിന്റെ പൂര്‍ണമായ ചിത്രീകരണം.
ചിത്രത്തിന്റെ തിരക്കഥാ രചനയിലാണ് ബ്ലെസ്സി ഇപ്പോള്‍. സെഞ്ച്വറി ഫിലിംസായിരിക്കും ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications