മീരാ ജാസ്മിനു പകരം നന്ദിതാദാസ്
മീരാ ജാസ്മിനു പകരം നന്ദിതാദാസ്
ജൂണ്‍ 23, 2006
പാഠം ഒന്ന് ഒരു വിലാപത്തിലെ അഭിനയത്തിന് ദേശീയ അവാര്‍ഡ് ലഭിച്ചപ്പോള്‍ സമാന്തര സിനിമാ പ്രവര്‍ത്തകര്‍ക്ക് താത്പര്യമുള്ള നടിമാരുടെ കൂട്ടത്തില്‍ മീരാ ജാസ്മിനും ഇടം പിടിച്ചു. കെ.ടി.എന്‍.ശാസ്ത്രി ഒരുക്കുന്ന പുതിയ ചിത്രത്തില്‍ നായികയാവാന്‍ മീരാ ജാസ്മിന് ക്ഷണം ലഭിച്ചത് അങ്ങനെയാണ്.
ആന്ധ്രയിലെ ആദിവാസി മേഖലയില്‍ കുട്ടികളെ വില്‍ക്കുന്നതിനെ കുറിച്ചുള്ള വളരെ ഗൗരവമേറിയ ഒരു ചിത്രമാണ് കെ.ടി.എന്‍.ശാസ്ത്രി ഒരുക്കാന്‍ തീരുമാനിച്ചിരുന്നത്. ചിത്രത്തില്‍ അഭിനയിക്കാന്‍ മീരാ ജാസ്മിന്‍ സമ്മതിച്ചതാണെങ്കിലും പിന്നീട് രണ്ട് വര്‍ഷത്തോളം ആ പ്രൊജക്ടിനെ കുറിച്ചൊന്നും കേട്ടില്ല.
ഇപ്പോള്‍ ആ ചിത്രം ഉടന്‍ ആരംഭിക്കാന്‍ പോവുന്നതായാണ് വാര്‍ത്ത. പക്ഷേ നായിക മീരാ ജാസ്മിനല്ല. നന്ദിതാദാസാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
തമിഴിലും തെലുങ്കിലും ഒരു പിടി ചിത്രങ്ങള്‍ മീരക്ക് നഷ്ടമായതിനു പിന്നാലെയാണ് ഈ ചിത്രത്തില്‍ നിന്നും മീര ഒഴിവാക്കപ്പെടുന്നത്. പകരം സമാന്തര സിനിമയില്‍ സജീവമായ നന്ദിതാദാസിന് ആ അവസരം ലഭിച്ചു.


Click it and Unblock the Notifications