അമ്മയില്‍ തിരഞ്ഞെടുപ്പ് വിവാദം

By Staff

അമ്മയില്‍ തിരഞ്ഞെടുപ്പ് വിവാദം
ജൂണ്‍ 24, 2003

കൊച്ചി: ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയില്‍ തിരഞ്ഞെടുപ്പ് വിവാദം. ഇതിന് മുമ്പൊന്നും അമ്മയില്‍ തിരഞ്ഞെടുപ്പ് നടത്തി ഭാരവാഹികളെ എടുത്തിട്ടില്ല. നാമനിര്‍ദ്ദേശമാണ് പതിവ്. എന്നാല്‍ ഇപ്പോള്‍ വീറും വാശിയും ഏറിയ തിരഞ്ഞെടുപ്പ് നടക്കുകയാണ്. ജൂണ്‍ 29 നാണ് തിരഞ്ഞെടുപ്പ്.

ഇപ്പോള്‍ അമ്മയുടെ പ്രവര്‍ത്തനങ്ങള്‍ മമ്മൂട്ടിയുടെ നേതൃത്ത്വത്തില്‍ ഒരു സംഘം പേര്‍ കൈയടക്കി വച്ചിരിയ്ക്കുന്നെന്ന് മറ്റൊരു സംഘം ആരോപണം ഉന്നയിച്ചതോടെയാണ് ഈപ്രശ്നം തുടങ്ങിയത്. ചലച്ചിത്ര നടനായ ഗണേശ്കുമാറും മണിയന്‍ പിള്ള രാജുവുമാണ് ആരോപണവുമായി മുന്നോട്ട് വന്നത്.

ആരോപണം ഉന്നയിയ്ക്കുക മാത്രമല്ല ഇവര്‍ ചെയ്തത്. പുതുമുഖ നടനായ ഇന്ദ്രജിത്തിനെക്കൊണ്ട് അമ്മയുടെ തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കാനായി പത്രികയും നല്‍കിച്ചു. പക്ഷേ പത്രിക തള്ളി പോയി. പത്രിക തള്ളിയതിനെക്കുറിച്ച് ഇന്ദ്രജിത്തും അമ്മ മല്ലിക സുകുമാരനും പ്രതികരിയ്ക്കാന്‍ ഇഷ്ടപ്പെടുന്നില്ല. എന്നാല്‍ പത്രിക തള്ളിയതില്‍ വേദനയുണ്ടെന്ന് മല്ലിക പറയുന്നു. ഇന്ദ്രജിത്തിനെ അമ്മയുടെ മത്സര വേദിയില്‍ കൊണ്ടുവരാന്‍ ആഗ്രഹിച്ചതല്ല. അത് ഗണേശും മണിയന്‍ പിള്ള രാജുവും കൂടി ചെയ്തതാണെന്നാണ് മല്ലിക പറയുന്നത്. ഒന്നോ രണ്ടോ ചലച്ചിത്രങ്ങളില്‍ മാത്രം അഭിനയിച്ചിട്ടുള്ള ഇന്ദ്രജിത്ത് അമ്മയുടെ അധികാരസ്ഥാനത്ത് വരുന്നത് ശരിയല്ലെന്ന് അവരോട് പറഞ്ഞിരുന്നതായും മല്ലിക പറയുന്നു. മാത്രമല്ല തിരഞ്ഞെടുപ്പില്‍ താരങ്ങള്‍ പരസ്പരം ഏറ്റുമുട്ടുന്നത് ശരിയല്ല.

മമ്മൂട്ടിയോടൊപ്പം ജഗദീഷും അമ്മയുടെ ഭരണ ഗൂഢ സംഘത്തിലുണ്ടെന്നാണ് മണിയന്‍ പിള്ള രാജുവും ഗണേശും ആരോപിയ്ക്കുന്നത്.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും മത്സരത്തേക്കുറിച്ചോ ആരോപണങ്ങളെക്കുറിച്ചോ എന്തെങ്കിലും പറയാന്‍ സംഘടനയുടെ പ്രസിഡണ്ട് ഇന്നസന്റ് പറയുന്നു. ഗണേശും മണിയന്‍ പിള്ള രാജുവും ഒക്കെ സുഹൃത്തുക്കളായതുകൊണ്ട് ഒന്നും പറയുന്നില്ലെന്നാണ് ഇന്നസിന്റിന്റെ നിലപാട്. ഇതില്‍ നിന്നും വ്യത്യസ്ഥമല്ല മമ്മൂട്ടിയുടെയും അഭിപ്രായം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X