അന്യഭാഷയില്‍ നിന്നും മൂന്ന് നടിമാര്‍

By Staff

അന്യഭാഷയില്‍ നിന്നും മൂന്ന് നടിമാര്‍
ജൂണ്‍ 24, 2004

മലയാളി നടിമാരാണ് മുന്‍നിരയില്‍ തിളങ്ങിനില്‍ക്കുന്നതെങ്കിലും അവരുടെ സജീവസാന്നിധ്യത്തിനിടയിലും മൂന്ന് അന്യഭാഷാ നടിമാര്‍ മലയാളത്തിലെത്തുന്നു. അമൃതാ പ്രകാശ്, പ്രിയാമണി, മൈഥിലി എന്നീ നടിമാര്‍ മൂന്ന് പ്രഗത്ഭ സംവിധായകരുടെ ചിത്രങ്ങളിലൂടെയാണ് മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്.

മലയാള സിനിമയില്‍ മലയാളി നടിമാരുടെ പ്രഭാവകാലമാണ് ഇപ്പോള്‍ . അന്യഭാഷാനടിമാരുടെ ആധിപത്യത്തിന് വിരാമം കുറിച്ചുകൊണ്ട് മീരാജാസ്മിന്‍, കാവ്യാമാധവന്‍, നവ്യാ നായര്‍, ഭാവന, നയന്‍താര, ജ്യോതിര്‍മയി, ഗീതു മോഹന്‍ദാസ് തുടങ്ങിയ നടിമാര്‍ മലയാളത്തിന്റെ മുന്‍നിരയില്‍ തിളങ്ങിനില്‍ക്കുന്നു. ഇത്രയേറെ മലയാളി നടിമാര്‍ മുന്‍നിരയില്‍ സജീവമായി നില്‍ക്കുന്നത് ഏറെ കാലത്തിന് ശേഷമാണ്. ഇവരുടെ പ്രഭാവത്തിനിടയിലും മൂന്ന് നടിമാര്‍ മലയാളത്തില്‍ ഭാഗ്യം പരീക്ഷിക്കാനെത്തുകയാണ്.

കമലിന്റെ മഞ്ഞുപോലൊരു പെണ്‍കുട്ടിയിലൂടെയാണ് അമൃതാ പ്രകാശ് മലയാളത്തിലെത്തുന്നത്. ചിത്രത്തിലെ നിധി എന്ന പ്ലസ് വണ്‍ വിദ്യാര്‍ഥിയെയാണ് ഈ കൗമാരപ്രായക്കാരി അവതരിപ്പിക്കുന്നത്.

പരസ്യങ്ങളിലൂടെ ശ്രദ്ധേയയായ മുംബൈയില്‍ താമസിക്കുന്ന ഈ രാജസ്ഥാനി പെണ്‍കുട്ടി പ്ലസ് ടു വിദ്യാര്‍ഥിനിയാണ്. സ്റാര്‍ പ്ലസിലെ ഫോക്സ് കിഡ്സ് എന്ന പരിപാടിയുടെ അവതാരികയെന്ന നിലയില്‍ ടിവി പ്രേക്ഷകര്‍ക്ക സുപരിചിതമായ മുഖമാണ് അമൃതയുടേത്. തും ബിന്‍, കോയി മേരെ ദില്‍ മേന്‍ ഹയി തുടങ്ങിയ ഏതാനും ഹിന്ദി ചിത്രങ്ങളില്‍ അമൃത അഭിനയിച്ചിട്ടുണ്ട്. അമൃത കേരളത്തില്‍ പഠിച്ചിട്ടുണ്ട്. എട്ടുവര്‍ഷം നന്തന്‍കോട്ടെ ഹോളി ഏഞ്ചല്‍സ് വിദ്യാര്‍ത്ഥിനിയായിരുന്നു.

വിനയന്റെ സത്യം എന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായി മലയാളത്തിലെത്തുന്ന പ്രിയാമണി ബാംഗ്ലൂരില്‍ സ്ഥിരതാമസമാക്കിയ കന്നഡക്കാരിയാണ്. ലാല്‍ ജോസിന്റെ അത്ഭുതവിളക്ക് എന്ന ചിത്രത്തില്‍ ദിലീപിന്റെ നായികയായും പ്രിയാമണി അഭിനയിക്കുന്നുണ്ട്.

മോഡലിംഗിലൂടെ ശ്രദ്ധേയയാ പ്രിയാമണിയുടെ സിനിമയിലെ തുടക്കം തമിഴിലാണ്. തമിഴിലെ പ്രഗത്ഭ സംവിധായകരനായ ബാലു മഹേന്ദ്രയുടെയും ഭാരതിരാജയുടെയും ചിത്രങ്ങളില്‍ അഭിനയിച്ചുവരികയാണ് ഈ നടി. ബാലു മഹേന്ദ്രയുടെ അതു ഒരു കാനക്കാലം എന്ന ചിത്രത്തില്‍ ധനുഷിന്റെ നായികയായി അഭിനയിക്കുന്ന പ്രിയാമണി ഈ ചിത്രം തനിക്ക് തമിഴിലെ പുതിയ ഉയരങ്ങള്‍ കാട്ടിത്തരുമെന്ന പ്രതീക്ഷയിലാണ്. പ്രണയകഥ പറയുന്ന ഭാരതീരാജയുടെ ചിത്രത്തിന്റെ പേര് കണ്‍കളാല്‍ കൈതിശെയ്യിലെ എന്നാണ്.

പ്രിയദര്‍ശന്‍ ആദ്യമായി ദിലീപിനെ നായകനാക്കി ഒരുക്കുന്ന വെട്ടം എന്ന ചിത്രത്തിലൂടെയാണ് മുംബൈ മോഡലും ഹിന്ദിനടിയുമായ മൈഥിലി മലയാളത്തിലെത്തുന്നത്. പ്യാര്‍ തോ ഹോനാ ഹിഥാ എന്ന സൂപ്പര്‍ഹിറ്റ് ഹിന്ദി ചിത്രത്തിന്റെ കഥയെ ഓര്‍മിപ്പിക്കുന്ന വെട്ടത്തില്‍ ആദ്യന്തം നിറഞ്ഞുനില്‍ക്കുന്ന ഒരു കഥാപാത്രത്തെയാണ് മൈഥിലി അവതരിപ്പിക്കുന്നത്.

മലയാളത്തിലെത്തുന്ന ഈ അന്യഭാഷാനടിമാരില്‍ രണ്ടുപേരും ദിലീപിന്റെയും പൃഥ്വിരാജിന്റെയും നായികമാരായാണ് അഭിനിക്കുന്നതെന്നത് ശ്രദ്ധേയമാണ്. ദിലീപിന്റെ നായികയായി പല ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള കാവ്യാ മാധവന്‍, നവ്യാ നായര്‍ എന്നിവരെ ഒഴിവാക്കിയാണ് പുതിയ ചിത്രങ്ങളില്‍ അന്യഭാഷാനടിമാരെ കൊണ്ടുവരുന്നത്. അതുപോലെ പൃഥ്വിരാജ് മീരാ ജാസ്മിന്‍, നവ്യാനായര്‍ എന്നീ നടിമാരെ ഒഴിവാക്കിയുള്ള ഒരു കോമ്പിനേഷന് ശ്രമിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X