മുള്ളന്‍കൊല്ലിയുടെ വേലായുധന്‍
മുള്ളന്‍കൊല്ലിയുടെ വേലായുധന്‍
ജൂണ്‍ 24, 2005
ഗ്രാമജീവിതത്തിന്റെ ചൂരും ചൂടുമുള്ള വിവിധ കഥാപാത്രങ്ങളെ മോഹന്‍ലാല്‍ അവതരിപ്പിച്ചിട്ടുണ്ട്. ആ വേഷങ്ങളൊക്കെ തന്റേതു മാത്രമായ ശൈലിയില്‍ മോഹന്‍ലാല്‍ അവിസ്മരണയീമാക്കിയിട്ടുമുണ്ട്. ജീവിതത്തോട് ചേര്‍ന്നുനില്‍ക്കുന്ന അത്തരമൊരു കഥാപാത്രം വര്‍ഷങ്ങള്‍ക്കു ശേഷം മോഹന്‍ലാലിനെ തേടിയെത്തുകയാണ്.
ഗ്രാമീണന്റെ നിഷ്കളങ്കതയും സ്നേഹവും പ്രതികരണശേഷിയുമൊക്കെ സമ്മേളിക്കുന്ന വേലായുധന്‍ എന്ന മനുഷ്യന്‍. മുള്ളന്‍കൊല്ലി ഗ്രാമത്തിന്റെ എല്ലാമാണ് വേലായുധന്‍. അതുപോലെ തന്നെ വേലായുധന് ആ നാടാണ് സര്‍വസ്വവും. നേരും നെറിയുമുള്ള തനി നാട്ടിന്‍പുറത്തുകാരനാണ് അവന്‍. ഒരു അനാഥന്റെ ദു:ഖം മനസില്‍ പേറുന്നതിനൊപ്പം ആ നാടിനോടും നാട്ടുകാരോടമുള്ള അതിരറ്റ സ്നേഹം അവന്‍ ഉള്ളില്‍ സൂക്ഷിക്കുന്നു.
പഴയ മോഹന്‍ലാല്‍ കഥാപാത്രങ്ങളോട് പ്രേക്ഷകര്‍ക്ക് ഒട്ടൊരു പ്രിയമുണ്ട്. പ്രേക്ഷകര്‍ ഇന്നും മനസിലേറ്റുന്ന ഒരു പിടി ഗ്രാമീണ കഥാപാത്രങ്ങളെ മോഹന്‍ലാല്‍ അവതരിപ്പിച്ചിട്ടുണ്ട്. സൂപ്പര്‍താരത്തിന്റെ വളര്‍ച്ചയുടെ ഘട്ടങ്ങള്‍ക്കിടയില്‍ അത്തരം കഥാപാത്രങ്ങളില്‍ നിന്ന് മോഹന്‍ലാല്‍ അകന്നപ്പോഴും പഴയ ലാല്‍ വേഷങ്ങളോടുള്ള സ്നേഹം പ്രേക്ഷകര്‍ മനസില്‍ സൂക്ഷിച്ചു. ഇപ്പോള്‍ വര്‍ഷങ്ങള്‍ക്കു ശേഷം മുള്ളന്‍കൊല്ലി വേലായുധനിലൂടെ മോഹന്‍ലാല്‍ അത്തരമൊരു കഥാപാത്രമായി മാറുകയാണ്. ജോഷി സംവിധാനം ചെയ്യുന്ന നരന്‍ എന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ ഏറെ അഭിനയസാധ്യതയുള്ള വേലായുധന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ഗ്രാമീണരുടെ പ്രിയങ്കരനായ കള്ളന്‍ മീശമാധവന്‍, മക്കളോടും കുടുംബത്തോടുമുള്ള അതിരറ്റ സ്നേഹം മനസില്‍ സൂക്ഷിച്ചിട്ടും മക്കള്‍ക്കിടയില്‍ ഒറ്റപ്പെടുന്ന മനസ്സിനക്കരെയിലെ കത്രീന ചേട്ടത്തി, അസാധാരണമായൊരു ബന്ധത്തിന്റെ കഥ പറയുന്ന അച്ചുവിന്റെ അമ്മയിലെ അച്ചുവും അമ്മയും തുടങ്ങിയ ശക്തമായ കഥാപാത്രങ്ങളെ സൃഷ്ടിച്ച തിരക്കഥാകൃത്ത് രഞ്ജന്‍ പ്രമോദാണ് മുള്ളന്‍കൊല്ലി വേലായുധനെ വാര്‍ത്തെടുത്തിരിക്കുന്നത്.
ദേവയാനിയാണ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായിക. ബാലേട്ടനു ശേഷം മോഹന്‍ലാലിനൊപ്പം ദേവയാനി അഭിനയിക്കുന്ന ചിത്രമാണിത്. ഭാവനയാണ് മറ്റൊരു നായിക. മധു, ജഗതി ശ്രീകുമാര്‍, ഇന്നസെന്റ്, ജഗതി ശ്രീകുമാര്‍, സിദ്ദിക്ക്, സലിംകുമാര്‍, ഭീമന്‍ രഘു, വിജീഷ്, ശ്രീരാമന്‍ എന്നിവരും ചിത്രത്തി വേഷമിടുന്നു.
കൈതപ്രത്തിന്റെ ഗാനങ്ങള്‍ക്ക് ദീപക് ദേവാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ഛായാഗ്രഹണം ഷാജി. പൊള്ളാച്ചിയില്‍ ചിത്രീകരണം നടന്നുവരുന്ന നരന്‍ മോഹന്‍ലാലിന്റെ ഓണച്ചിത്രമാണ്. സപ്തംബറില്‍ റിലീസ് ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ചിത്രത്തിന്റെ ജോലികള്‍ നടന്നുവരുന്നത്.


Click it and Unblock the Notifications