ലാലിനൊപ്പം വീണ്ടും കാവ്യ
ലാലിനൊപ്പം വീണ്ടും കാവ്യ
ജൂണ്‍ 24, 2006
മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ കാവ്യാ മാധവന് മറ്റൊരു അവസരം കൂടി. മോഹന്‍ലാല്‍ പാകിസ്ഥാനി പൗരനായി അഭിനയിക്കുന്ന പരദേശി എന്ന ചിത്രത്തിലാണ് കാവ്യാ മാധവന്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ഇതിനു മുമ്പ് പ്രജ, വടക്കുംനാഥന്‍ എന്നീ ചിത്രങ്ങളിലാണ് കാവ്യ മോഹന്‍ലാലിനൊപ്പം അഭിനയിച്ചത്. പ്രജയില്‍ ഒരു മുസ്ലിം പെണ്‍കുട്ടിയുടെ വേഷമായിരുന്നു കാവ്യക്ക്. വടക്കുംനാഥനില്‍ മോഹന്‍ലാലിന്റെ സഹോദരിയായാണ് കാവ്യ അഭിനയിച്ചത്.
പരദേശിയിലും കാവ്യ അവതരിപ്പിക്കുന്നത് നായികാവേഷമല്ല. ലക്ഷ്മി ഗോപാലസ്വാമിയാണ് പരദേശിയിലെ നായിക. ഒരു പാട്ടുകാരി പെണ്‍കുട്ടിയായാണ് ലക്ഷ്മി ഗോപാലസ്വാമി ചിത്രത്തില്‍ അഭിനയിക്കുന്നത്.
പി.ടി.കുഞ്ഞമുഹമ്മദ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ പിറന്ന നാട്ടില്‍ പാകിസ്ഥാന്‍ പൗരനായി മുദ്രകുത്തപ്പെട്ട് നാടുകടത്തല്‍ ഭീഷണി നേരിടുന്ന മൂസ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. മൂന്ന് കാലഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ഈ കഥാപാത്രം മലപ്പുറത്തെ പാകിസ്ഥാന്‍ പൗരന്‍മാരുടെ ജീവിതദൈന്യത്തെയാണ് പ്രതിഫലിപ്പിക്കുന്നത്.


Click it and Unblock the Notifications