ഐഐഎഫ്എ അവാര്‍ഡിനെതിരെ മമ്മൂട്ടി
ഐഐഎഫ്എ അവാര്‍ഡിനെതിരെ മമ്മൂട്ടി
ജൂണ്‍ 24, 2006
ഐഐഎഫ്എ അവാര്‍ഡ് ബോളിവുഡിനെ മാത്രം ഉദ്ദേശിച്ചുള്ളതാണെന്നും തെന്നിന്ത്യന്‍ സിനിമയെ പൂര്‍ണമായും അവഗണിക്കുന്ന ഈ അവാര്‍ഡിനെ ഐഐഎഫ്എ അവാര്‍ഡ് എന്ന് വിളിക്കാനാവില്ലെന്നും മമ്മൂട്ടി.
ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ ഹിന്ദി ഫിലിം അവാര്‍ഡ് എന്നാണ് ഇതിന് പേരിടേണ്ടതെന്നും മമ്മൂട്ടി പറഞ്ഞു. ഇക്കാര്യം തുറന്നു പറയുന്നതില്‍ തനിക്ക് യാതൊരു മടിയില്ലെന്നും മമ്മൂട്ടി തുറന്നടിച്ചു.
ബോളിവുഡിന് പുറത്ത് മറ്റൊരു ലോകമുണ്ട്. തെന്നിന്ത്യന്‍ സിനിമയില്ലാതെ ഈ മേള ഒരിക്കലും പൂര്‍ണമാകില്ല- മമ്മൂട്ടി പറഞ്ഞു.
അമിതാഭ് ബച്ചന്‍ നായകനായ ബ്ലാക്ക് ആണ് ഇത്തവണ പ്രധാന ഐഐഎഫ്എ അവാര്‍ഡുകള്‍ നേടിയത്. എല്ലാ അവാര്‍ഡുകളും ഹിന്ദി ചിത്രങ്ങള്‍ക്കാണ് ലഭിച്ചത്.


Click it and Unblock the Notifications