മൂന്ന് ആചാര്യര്‍ക്ക് മാക്ടയുടെ ഗുരുപൂജ
മൂന്ന് ആചാര്യര്‍ക്ക് മാക്ടയുടെ ഗുരുപൂജ
ജൂണ്‍ 25, 2001
തിരുവനന്തപുരം: മലയാള സിനിമയിലെ മൂന്ന് പഴയകാല സിനിമാപ്രവര്‍ത്തകര്‍ക്ക് വിശിഷ്ടാംഗത്വം നല്‍കി മാക്ട ആദരിച്ചു. സംവിധായകനായ പി. രാംദാസ്, ഛായാഗ്രാഹകന്‍ മങ്കട രവിവര്‍മ്മ, നടന്‍ മധു എന്നിവരെയാണ് ഗുരുപൂജയുടെ ഭാഗമായി മാക്ട ആദരിച്ചത്.
തിരുവനന്തപുരത്ത് നടന്ന ചടങ്ങ് സാംസ്കാരിക വകുപ്പുമന്ത്രി ജി. കാര്‍ത്തികേയന്‍ ഉദ്ഘാടനം ചെയ്തു. എം.ടി. വാസുദേവന്‍ നായര്‍ മൂവര്‍ക്കും പ്രശംസാപത്രം നല്‍കി. തുടര്‍ന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പി. രാംദാസിനും നടന്‍ മമ്മൂട്ടി മങ്കട രവിവര്‍മ്മയ്ക്കും തിരക്കഥാകൃത്ത്്് ജോണ്‍പോള്‍ മധുവിനും ഗുരുദക്ഷിണ നല്‍കി.
ഗുരുപൂജയുടെ ഭാഗമായി മാക്ട ആദരിക്കുന്ന ആദ്യത്തെ നടനാണ് മധു. മന്ത്രി കാര്‍ത്തികേയനു പുറമെ എം.ടി, അടൂര്‍, മമ്മൂട്ടി, ജോണ്‍ പോള്‍ എന്നിവരും ചടങ്ങില്‍ സംസാരിച്ചു.


Click it and Unblock the Notifications