ഓര്‍മയ്ക്കായി ഒരു തീരം: നിഷാന്ത് നായകന്‍
ഓര്‍മയ്ക്കായി ഒരു തീരം: നിഷാന്ത് നായകന്‍
ജൂണ്‍ 25, 2002
ആന്ദോളനം എന്ന ചിത്രത്തിന് ശേഷം ജഗദീഷ് ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിഷാന്ത് സാഗര്‍ നായകനാവുന്നു. ഓര്‍മയ്ക്കായി ഒരു തീരം എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
പുതുമുഖങ്ങളായ അമ്പിളിയും റാണിയുമാണ് ചിത്രത്തിലെ നായികമാര്‍. ജഗതി ശ്രീകുമാര്‍, രാജന്‍ പി. ദേവ്, മധുപാല്‍, ഇന്ദ്രന്‍സ്, മച്ചാന്‍ വര്‍ഗീസ്, നന്ദകുമാര്‍, കല്പന എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
കോവളത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. കോവളത്തുകാരനായ വില്യംസ് ഇംഗ്ലണ്ടില്‍ വച്ച് ഒരു മദാമ്മയെ പ്രണയിച്ചു വിവാഹം ചെയ്തു. ഒരിക്കല്‍ കോവളത്തു വന്നപ്പോള്‍ വില്യംസിന്റെ ഭാര്യ കടല്‍ത്തിരയില്‍ പെട്ട് മരിച്ചു. വില്യംസ് പിന്നീട് ഇംഗ്ലണ്ടിലേക്ക് പോയില്ല. ഇംഗ്ലണ്ടിലെ സ്വത്തെല്ലാം വിറ്റ് കോവളത്തു താമസമായി.
കടലില്‍ പെടുന്നവരെ രക്ഷിക്കാനായി ലൈഫ് ഗാര്‍ഡുകളുടെ സേവനം നല്‍കുന്ന ഒരു സ്ഥാപനം വില്യംസ് ആരംഭിച്ചു. തന്റെ മകന്‍ ക്രിസ്റിയെയും വില്യംസ് ഒരു ലൈഫ് ഗാര്‍ഡാക്കി.
ഒരിക്കല്‍ ഇംഗ്ലണ്ടുകാരിയായ അലീന കടല്‍ത്തിരയില്‍ പെട്ടപ്പോള്‍ ക്രിസ്റിയാണ് രക്ഷിച്ചത്. ആ സംഭവം അവര്‍ തമ്മില്‍ അടുക്കാന്‍ നിമിത്തമായി. ക്രിസ്റി അലീനയെ ആത്മാര്‍ഥമായി പ്രണയിച്ചെങ്കിലും അലീന പലപ്പോഴും ക്രിസ്റിയുമായി അകലം പാലിച്ചു. അവളുടെ ജീവിതത്തിലെ ദുരൂഹതകള്‍ അവര്‍ക്കിടയിലെ ബന്ധത്തില്‍ വഴിത്തിരിവായി.
നിഷാന്ത് സാഗറാണ് ക്രിസ്റിയായി അഭിനയിക്കുന്നത്. വില്യംസിനെ ക്യാപ്റ്റന്‍ രാജു അവതരിപ്പിക്കുന്നു.
ബിജു മച്ചാടാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. ഛായാഗ്രഹണം ടോണി. കിച്ചു ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications