ഡോ. പ്രമോദായി പൃഥ്വിരാജ്
ഡോ. പ്രമോദായി പൃഥ്വിരാജ്
ജൂണ്‍ 25, 2002
കുഞ്ചാക്കാ ബോബന്‍ നായകനാവുന്ന ഷിബുവിന്റെ മായാമോഹിതചന്ദ്രനില്‍ പൃഥ്വിരാജ് ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ഡോ. പ്രമോദ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഒരു ഘട്ടത്തില്‍ കഥാഗതിയെ തിരിച്ചുവിടുന്നത് പൃഥ്വിരാജിന്റെ കഥാപാത്രമാണ്.
നായികാ കഥാപാത്രമായ മായയുടെ അച്ഛന്റെ സംരക്ഷണയിലാണ് പ്രമോദ് വളര്‍ന്നത്. അമേരിക്കയിലാണ് പ്രമോദ് പഠിച്ചത്. മായയുടെ അച്ഛന്‍ ചെമ്പകശേരി ബാലന്‍ പ്രമോദില്‍ കണ്ടത് മകളുടെ ഭാവിവരനെയാണ്. പ്രമോദിന്റെ പഠനം പൂര്‍ത്തിയായ ശേഷം മായയുമായി വിവാഹം നടത്തിക്കാനായിരുന്നു ചെമ്പകശേരി ബാലന്റെ തീരുമാനം.
മായക്കും പ്രമോദിനെ ഏറെ ഇഷ്ടമാണ്. അവരുടെ വിവാഹം ഉറച്ച മട്ടിലാണ്. അതിനിടയിലാണ് മായയുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായ സംഭവവികാസങ്ങള്‍ ഉണ്ടാവുന്നത്. അവളുടെ ജീവിതത്തില്‍ ഒരു വഴിത്തിരിവ് കുറിക്കാന്‍ ഒടുവില്‍ പ്രമോദ് തന്നെ വേണ്ടിവന്നു.
മായയെ അവതരിപ്പിക്കുന്നത് രേണുകാ മേനോനും ചെമ്പകശേരി ബാലനാവുന്നത് നെടുമുടി വേണുവുമാണ്. കുഞ്ചാക്കോ ബോബന്‍ ഒരു പോസ്റ്മാനായാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.


Click it and Unblock the Notifications