ഇവരില്‍ ജയറാം, ഭാവന

By Staff

ഇവരില്‍ ജയറാം, ഭാവന
ജൂണ്‍ 25, 2003

സീതാകല്യാണം, സുന്ദരി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ടി. കെ. രാജീവ്കുമാര്‍ ജയറാമിനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തില്‍ ഭാവനയാണ് നായിക. ഇവര്‍ എന്നാണ് ചിത്രത്തിന്റെ പേര്.

ദിലീപ് നായകനാവുന്ന സി ഐ ഡി മൂസ, സിബി മലയിലിലിന്റെ കിസാന്‍, കമലിന്റെ സ്വപ്നക്കൂട്, കൃഷ്ണന്‍ അമ്പാടിയുടെ സുമിത്ര എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഭാവന അഭിനയിക്കുന്ന ചിത്രമാണിത്. കമലിന്റെ നമ്മളിലൂടെ അരങ്ങേറിയ ഈ നടിക്ക് തിരക്കേറുകയാണ്.

ചാണക്യന്‍, വക്കാലത്ത് നാരായണന്‍കുട്ടി, ശേഷം, സീതാകല്യാണം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജയറാം രാജീവ് കുമാറുമായി വീണ്ടും ഒന്നിക്കുകയാണ് പുതിയ ചിത്രത്തിലൂടെ.

ബിജു മേനോന്‍, സിദ്ദിക്ക്, ജനാര്‍ദനന്‍, അനില്‍ മുരളി, ഇടവേള ബാബു, അനൂപ്, പി. ബാലചന്ദ്രന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

ചിത്രത്തിന്റെ രചന രാജീവ്കുമാറിന്റേതു തന്നെയാണ്. ബി. ആര്‍. പ്രസാദിന്റെ ഗാനങ്ങള്‍ക്ക് ശ്രീനിവാസ് സംഗീതം പകരുന്നു. ഛായാഗ്രണം മാധു.

ദാമോദര്‍ സിനിമയുടെ ബാനറില്‍ സന്തോഷ് ദാമോദരന്‍ നിര്‍മിക്കുന്ന ചിത്രം പ്ലാറ്റിനം മോഷന്‍ പിക്ചേഴ്സ് തിയേറ്ററുകളിലെത്തിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X