മഴച്ചിത്രങ്ങള്‍ ഒരുങ്ങുന്നു

By Staff

മഴച്ചിത്രങ്ങള്‍ ഒരുങ്ങുന്നു
ജൂണ്‍ 25, 2004

കേരളത്തില്‍ കാലവര്‍ഷം കനത്തതോടെ മഴയുടെ പശ്ചാത്തലത്തില്‍ ഏതാനും ചിത്രങ്ങള്‍ ഒരുങ്ങുകയാണ്. മഴവിശേഷങ്ങള്‍ പ്രമേയമാക്കുന്ന മൂന്ന് ചിത്രങ്ങളുടെ പ്രവര്‍ത്തനമാണ് അണിയറയില്‍ നടക്കുന്നത്. മൂന്ന് ചിത്രങ്ങള്‍ക്കും ഇംഗ്ലീഷിലുള്ള ടൈറ്റിലാണ് നല്‍കിയിരിക്കുന്നത്.

ഫോര്‍ ദി പീപ്പിള്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ജയരാജ് ഒരുക്കുന്ന റെയ്ന്‍ റെയ്ന്‍ കം എഗയ്ന്‍ മഴയുടെ പശ്ചാത്തലത്തിലുള്ള കാമ്പസ് കഥയാണ് പറയുന്നത്. മഴയുടെ താളത്തിനനുസരിച്ച് ഗതിമാറ്റം സംഭവിക്കുന്ന പ്രണയമാണ് ജയരാജ് ഈ ചിത്രത്തില്‍ പ്രമേയമാക്കുന്നത്.

പുതുമുഖങ്ങള്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ ജാസി ഗിഫ്റ്റ് സംഗീതം നല്‍കിയ എട്ട് പാട്ടുകളുണ്ട്. പാട്ടുകളുടെ കാസറ്റ് പുറത്തിറങ്ങിക്കഴിഞ്ഞു. മുപ്പത് ദിവസത്തിനുള്ളില്‍ ചീത്രീകരണം പൂര്‍ത്തിയാക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത് നടന്നുവരികയാണ്.

ദേവിദാസ് ചേലനാട്ട് സംവിധാനം ചെയ്യുന്ന റെയിന്‍ബോ ആണ് മഴയുടെ പശ്ചാത്തലത്തിലുള്ള മറ്റൊരു ചിത്രം. പ്രമുഖതാരങ്ങള്‍ അഭിനയിക്കുന്ന ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത് ബാബു ജനാര്‍ദനനാണ്. ക്യാമറ വിഷന്‍ മോഹന്‍.

നവാഗതനായ എം. എസ്. ഗോപിനാഥ് സംവിധാനം ചെയ്യുന്ന ചിത്രമായ മണ്‍സൂണ്‍ മഴക്കും സംഗീതത്തിനും പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രമാണ്. യൂസഫലി കേച്ചേരിയുടെ ഗാനങ്ങള്‍ക്ക് രവീന്ദ്രനാണ് സംഗീതം നല്‍കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X