twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഷൂട്ടിംഗ് നിര്‍ത്തില്ലെന്ന് ഷാജി കൈലാസ്

    By Staff
    |

    ഷൂട്ടിംഗ് നിര്‍ത്തില്ലെന്ന് ഷാജി കൈലാസ്
    ജൂണ്‍ 25, 2004

    കൊച്ചി: മോഹന്‍ലാല്‍ ചിത്രമായ നാട്ടുരാജാവിന്റെ ചിത്രീകരണം നിര്‍ത്തിവയ്ക്കാനാവില്ലെന്ന് ചിത്രത്തിന്റെ സംവിധായകനായ ഷാജി കൈലാസ് പറഞ്ഞു. ജൂണ്‍ 25 ചൊവാഴ്ച തുടങ്ങിയ ബന്ദിനോട് അനുഭാവം പ്രകടിപ്പിച്ച് ഷൂട്ടിംഗ് ഉച്ചവരെ നിര്‍ത്തിവച്ചെങ്കിലും ഷൂട്ടിംഗ് ഉടന്‍ പുനരാരംഭിക്കുമെന്ന് ഷാജി കൈലാസ് വ്യക്തമാക്കി.

    അതിനിടെ ഷൂട്ടിംഗ് നടക്കുന്ന ചിത്രങ്ങളെ ബന്ദില്‍ നിന്നും ഒഴിവാക്കുന്ന കാര്യത്തെ കുറിച്ച് ജൂണ്‍ 29 ചൊവാഴ്ച ചേരുന്ന ഫിലിം ചേംബര്‍ അച്ചടക്ക സമിതി യോഗം ചര്‍ച്ച ചെയ്യും. ഷൂട്ടിംഗ് നിര്‍ത്തിവയ്ക്കേണ്ടി വരുന്നതു മൂലം സാമ്പത്തികനഷ്ടം ഉണ്ടാവുന്നുവെന്ന് കാണിച്ച് പല നിര്‍മാതാക്കള്‍ക്കും ചേംബറിന് പരാതി നല്‍കിയിരുന്നു.

    മോഹന്‍ലാലിന്റെ ചിത്രം ഓണത്തിന് റിലീസ് ചെയ്യരുതെന്ന് ഫിലിം ചേംബറിന്റെ തലപ്പത്തുള്ള ചിലര്‍ക്ക് വാശിയുള്ളതുകൊണ്ടാണ് സിനിമാ ബന്ദ് നടത്തുമ്പോള്‍ ഷൂട്ടിംഗ് നിര്‍ത്തിവയ്ക്കണമെന്ന വ്യവസ്ഥ കൊണ്ടുവന്നതെന്ന് ഷാജി കൈലാസ് ആരോപിച്ചു. ഷൂട്ടിംഗ് തടസപ്പെടുത്താന്‍ ശ്രമിക്കുന്ന ഇവര്‍ക്ക് മോഹന്‍ലാലിനോട് വ്യക്തിപരമായ വൈരാഗ്യമാണ്. തങ്ങള്‍ക്ക് താത്പര്യമുള്ള ചിലരുടെ ചിത്രങ്ങള്‍ മാത്രം ഓണത്തിന് റിലീസ് ചെയ്യണമെന്നാണ് ഇവരുടെ ആഗ്രഹം. ഷൂട്ടിംഗ് വൈകിയാല്‍ ചിത്രം ഓണത്തിന് റിലീസ് ചെയ്യാനാവില്ല. ചിത്രത്തിന്റെ ഷൂട്ടിംഗ് നിര്‍ത്തിവച്ചാല്‍ നിര്‍മാതാവിന് വന്‍നഷ്ടം സംഭവിക്കും. ഇതിനകം ഒന്നരക്കോടി രൂപ ചിത്രത്തിനായി ചെലവഴിച്ചിട്ടുണ്ട്.

    നിര്‍മാതാവ് പറയുന്നതു പോലെ ചെയ്യുകയാണ് സംവിധായകന്‍ വേണ്ടതെന്ന് മാക്ട ചെയര്‍മാന്‍ കെ. ജി. ജോര്‍ജ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംവിധായകന് ആത്യന്തികമായ പ്രതിബദ്ധത നിര്‍മാതാവിനോടാണ്. ചിത്രീകരണം തുടരണമെന്ന് നാട്ടുരാജാവിന്റെ നിര്‍മാതാവ് പറഞ്ഞതിനാല്‍ തനിക്ക് അതില്‍ നിന്നും പിന്മാറാനാവില്ല- ഷാജി കൈലാസ് വ്യക്തമാക്കി.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X