അന്യന്‍ തിയേറ്ററുകളെ ഇളക്കിമറിക്കുന്നു
അന്യന്‍ തിയേറ്ററുകളെ ഇളക്കിമറിക്കുന്നു
ജൂണ്‍ 25, 2005
ദി പൊലീസ്, പൗരന്‍ തുടങ്ങിയ മലയാള ചിത്രങ്ങളൊക്കെ ബോക്സോഫീസില്‍ നിറം മങ്ങിയ പ്രകടനം തുടരുമ്പോള്‍ തമിഴ് ചിത്രം അന്യന് കേരളത്തിലെ തിയേറ്ററുകളില്‍ മികച്ച പ്രതികരണം. സാങ്കേതികവിദ്യയുടെ മികവോടെ ഒരുക്കിയെടുത്ത മികച്ച എന്റര്‍ടെയ്നര്‍ എന്ന് പേരെടുത്തിരിക്കുന്ന ഈ വിക്രം ചിത്രം കേരളത്തില്‍ പ്രദര്‍ശിപ്പിക്കുന്ന മിക്കവാറും തിയേറ്ററുകളിലും ഹൗസ്ഫുള്ളായാണ് ഓടിക്കൊണ്ടിരിക്കുന്നത്.
എറണാകുളം പത്മ, ഷേണായീസ് എന്നീ തിയേറ്ററുകളില്‍ നിന്നും ആദ്യദിവസങ്ങളില്‍ അന്യന്‍ നേടിയ കളക്ഷന്‍ 12,53,400 രൂപയാണ്. കോട്ടയം അഭിലാഷ്, അനശ്വര തിയേറ്ററുകളിലെ കളക്ഷന്‍ 7,14,230 രൂപയും. കേരളത്തില്‍ ചിത്രം പ്രദര്‍ശിപ്പിച്ചുവരുന്ന 35 തിയേറ്ററുകളില്‍ നിന്നും നേടിയത് 62 ലക്ഷം രൂപയാണ്. കേരളത്തില്‍ ഒരു തമിഴ് സിനിമയുടെ റെക്കോഡ് തുടക്കമാണിത്.
അന്യന്‍ നേടിയ വന്‍വാര്‍ത്താപ്രാധാന്യം കേരളത്തിലെ പ്രേക്ഷകരെയും സ്വാധീനിച്ചിട്ടുണ്ടെന്ന് ആദ്യദിവസങ്ങളിലെ പ്രതികരണത്തില്‍ നിന്നു വ്യക്തം. ഗ്രാഫിക്സും സാങ്കേതികപൂര്‍ണതയും മനോഹരമായ പാട്ടുകളും ആദ്യന്തം പ്രേക്ഷകരെ പിടിച്ചിരുത്തുന്ന കഥയും അന്യന് മികച്ച എന്റര്‍ടെയ്നര്‍ എന്ന പേര് നേടിക്കൊടുത്തിട്ടുണ്ട്. ഒരു സൂപ്പര്‍താര മലയാള ചിത്രം പോലെ അന്യന്‍ കേരളത്തില്‍ സ്വീകരിക്കപ്പെടാനും ഇതുതന്നെ കാരണം.


Click it and Unblock the Notifications