ബി.ഉണ്ണിക്കൃഷ്ണന്റെ ചിത്രത്തില്‍ സുരേഷ്ഗോപി
ബി.ഉണ്ണിക്കൃഷ്ണന്റെ ചിത്രത്തില്‍ സുരേഷ്ഗോപി
ജൂണ്‍ 25, 2006
തിരക്കഥാകൃത്തിന്റെ കുപ്പായത്തിനു മേല്‍ സംവിധായകന്റെ വേഷം കൂടി അണിയാന്‍ പോവുകയാണ് ബി.ഉണ്ണിക്കൃഷ്ണന്‍. ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ആദ്യത്തെ ചിത്രത്തില്‍ സുരേഷ് ഗോപി നായകനാവും.
പണക്കൊഴുപ്പിനൊപ്പം അധോലോകവും പിടിമുറുക്കുന്ന കൊച്ചിയുടെ കഥയാണ് ബി.ഉണ്ണിക്കൃഷ്ണന്‍ തന്റെ ആദ്യചിത്രത്തില്‍ പറയുന്നത്. ഉണ്ണിക്കൃഷ്ണന്റെ തിരക്കഥകള്‍ പോലെ അദ്ദേഹം സംവിധാനം ചെയ്യുന്ന ഈ ചിത്രവും ആക്ഷന്‍ ത്രില്ലറായിരിക്കും. രചന ഉണ്ണിക്കൃഷ്ണന്‍ തന്നെയാണ് നിര്‍വഹിക്കുന്നത്.
കവര്‍സ്റോറി, ശിവം, ടൈഗര്‍ എന്നിവയാണ് ബി.ഉണ്ണിക്കൃഷ്ണന്‍ തിരക്കഥയെഴുതിയ ചിത്രങ്ങള്‍. കവര്‍സ്റോറി, ശിവം എന്നിവ പരാജയപ്പെട്ടെങ്കിലും ടൈഗര്‍ നേടിയ ശരാശരി വിജയം ഉണ്ണിക്കൃഷ്ണന് തിരക്കഥാകൃത്തെന്ന നിലയില്‍ മേല്‍വിലാസമുണ്ടാക്കിക്കൊടുത്തു. ഈ തിരക്കഥകളുടെ അനുഭവ പരിചയവുമാണ് ഉണ്ണിക്കൃഷ്ണന്‍ സംവിധായകന്റെ കുപ്പായമണിയുന്നത്.
ലോഹിതദാസ്, ശ്രീനിവാസന്‍, രഞ്ജിത്ത്, രഞ്ജന്‍ പ്രമോദ് എന്നിവര്‍ക്കു പിന്നാലെ തിരക്കഥാരചനയുടെ രംഗത്തു നിന്നും സംവിധാന രംഗത്തേക്കു തിരിയുകയാണ് ഉണ്ണിക്കൃഷ്ണന്‍.


Click it and Unblock the Notifications