മണിയുടെ പണ്ട് പണ്ടൊരു ഗ്രാമത്തില്‍
മണിയുടെ പണ്ട് പണ്ടൊരു ഗ്രാമത്തില്‍
ജൂണ്‍ 25, 2003
നവാഗത സംവിധായകനായ രാജേഷ് കെ. പുരുഷോത്തമന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പണ്ട് പണ്ടൊരു ഗ്രാമത്തില്‍. കലാഭവന്‍ മണിയാണ് ഈ ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
സുന്ദര്‍ദാസിന്റെ കണ്ണിനും കണ്ണാടിക്കും, അനില്‍ സി. മേനോന്റെ മത്സരം, കെ. കെ. ഹരിദാസിന്റെ കഥയിലെ രാജകുമാരന്‍ എന്നീ ചിത്രങ്ങളില്‍ പ്രമുഖ വേഷങ്ങളില്‍ അഭിനയിക്കുന്ന മണി ഈ ചിത്രങ്ങള്‍ പൂര്‍ത്തിയായ ശേഷം പുതിയ ചിത്രത്തില്‍ അഭിനയിക്കും.
ഗ്രാമപശ്ചാത്തലത്തില്‍ ഒരു പ്രതികാര കഥ പറയുന്ന ഈ ചിത്രത്തില്‍ മണി നെഗറ്റീവ് വേഷങ്ങളുടെ മാതൃകയിലുള്ള ഒരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.
ചിത്രത്തിലെ നായികയെ തീരുമാനിച്ചിട്ടില്ല. സായികുമാര്‍, മാള അരവിന്ദന്‍, ഇന്ദ്രന്‍സ്, മച്ചാന്‍ വര്‍ഗീസ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. മണി മേനോന്റേതാണ് രചന. ഛായാഗ്രഹണം സരോജ് പാഡി.


Click it and Unblock the Notifications