ജയസൂര്യയ്ക്കൊപ്പം കാവ്യ വീണ്ടും

By Staff

ജയസൂര്യയ്ക്കൊപ്പം കാവ്യ വീണ്ടും
ജൂണ്‍ 26, 2005

ഹരിദാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെ ജയസൂര്യയും കാവ്യാമാധവനും വീണ്ടും ഒന്നിക്കുന്നു. പ്രണയകഥ പറയുന്ന ഈ ചിത്രം നര്‍മത്തിന്റെ മോമ്പോടിയോടേയാണ് അവതരിപ്പിക്കപ്പെടുന്നത്.

ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍, പുലിവാല്‍ കല്യാണം, ഗ്രീറ്റിംഗ്സ് എന്നീ ചിത്രങ്ങള്‍ക്കു ശേഷമാണ് ജയസൂര്യയും കാവ്യമാധവനും ഒന്നിച്ചഭിനയിക്കുന്നത്. ജയസൂര്യയുടെ ആദ്യചിത്രമായ ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യനിലും ആ ചിത്രത്തിന്റെ തമിഴ് റീമേക്കിലും കാവ്യമാധവനായിരുന്നു നായിക.

ചിത്രത്തിന് പേരിട്ടിട്ടില്ല. കലാഭവന്‍ മണി, റിയാസ്ഖാന്‍, കൊച്ചിന്‍ ഹനീഫ, ഹരിശ്രീ അശോകന്‍, ജഗതി ശ്രീകുമാര്‍, സലിംകുമാര്‍, രാജന്‍ പി. ദേവ്, മച്ചാന്‍ വര്‍ഗീസ്, ഇന്ദ്രന്‍സ്, മാമുക്കോയ, കൊച്ചുപ്രേമന്‍, നിത്യാദാസ്, സിന്ധുമേനോന്‍, കെ. പി. എ. സി. ലളിത, മങ്കാമഹേഷ്, അംബികാമോഹന്‍, സീനത്ത്, ഗിരിജാപ്രേമന്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു.

സുരേഷ് പൊതുവാളിന്റേതാണ് രചന. സത്യന്‍സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സത്യനാഥാണ് ചിത്രം നിര്‍മിക്കുന്നത്. എസ്ആര്‍ടിസി റിലീസ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X