സംവൃത തെലുങ്കിലേക്ക്
സംവൃത തെലുങ്കിലേക്ക്
ജൂണ്‍ 26, 2006
മലയാളം കടന്ന് തമിഴില്‍ മുന്‍നിര നടിയായി വളര്‍ന്ന് തെലുങ്കിലെത്തിയവരാണ് നയന്‍താരയും മീരാ ജാസ്മിനുമൊക്കെ. തമിഴാണ് ഇവര്‍ക്ക് തെലുങ്കിലേക്കുള്ള വഴി തുറന്നത്. ഇപ്പോള്‍ ഇവര്‍ക്കു പിന്നാലെയാണ് സംവൃതയും. തമിഴും കടന്ന് തെലുങ്കിലേക്ക്.
നയന്‍താരയും മീരാ ജാസ്മിനുമൊക്കെ തമിഴില്‍ ഒരു പിടി ചിത്രങ്ങള്‍ ചെയ്തതിനു ശേഷമാണ് തെലുങ്കിലെത്തിയതെങ്കില്‍ സംവൃത ഒരു തമിഴ് ചിത്രം മാത്രമേ ഇതുവരെ ചെയ്തിട്ടുള്ളൂ. അപ്പോഴേക്കും തെലുങ്കില്‍ നിന്നുള്ള ക്ഷണം ഈ നടിയെ തേടിയെത്തി.
തെലുങ്കിലെ മുന്‍നിര നടന്‍ രാജശേഖറിന്റെ നായികയായാണ് സംവൃത അഭിനയിക്കുന്നത്. ദിലീപ് നായകനായ ലയേണ്‍ എന്ന ചിത്രത്തിന്റെ തെലുങ്ക് റീമേക്കാണിത്. എവ്ദൈതേ നാകേന്തി എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
മലയാളത്തില്‍ കാവ്യാ മാധവന്‍ അവതരിപ്പിച്ച കഥാപാത്രമായാണ് സംവൃത തെലുങ്കില്‍ വേഷമിടുന്നത്. കഥയില്‍ ചെറിയ ചില വ്യത്യാസങ്ങളുണ്ട്. ലയണില്‍ കാവ്യാ മാധവന്റെ കഥാപാത്രം ഒരു അധ്യാപികയായിരുന്നുവെങ്കില്‍ തെലുങ്ക് ചിത്രത്തില്‍ സംവൃതയുടെ വേഷം ഒരു വിദ്യാര്‍ഥിനിയായിട്ടാണ്.
പാട്ടുകളുടെ ചിത്രീകരണം ആസ്റര്‍ഡാം, ബ്രസല്‍സ്, പാരീസ് എന്നിവിടങ്ങളിലായി പൂര്‍ത്തിയാക്കി. മറ്റു രംഗങ്ങളുടെ ചിത്രീകരണം ഹൈദരാബാദില്‍ ജൂലൈയില്‍ ആരംഭിക്കും.
സംവൃതയുടെ തമിഴ് ചിത്രം ഉയിര്‍ റിലീസ് ചെയ്യാനുള്ള ഒരുക്കത്തിലാണ്. ശ്രീകാന്താണ് ഈ ചിത്രത്തിലെ നായകന്‍.


Click it and Unblock the Notifications