മൂന്നാമതൊരാള്‍ ഷെറിന്‍
മൂന്നാമതൊരാള്‍ ഷെറിന്‍
ജൂണ്‍ 26, 2006
തുള്ളുവതോ ഇളമേ എന്ന ചിത്രത്തിലൂടെ സിനിമയില്‍ ഷെറിന്‍ സ്വപ്നതുല്യമായ അരങ്ങേറ്റമാണ് നടത്തിയത്. തമിഴ്നാടിനു പുറമെ കേരളത്തിലും ആന്ധ്രാപ്രദേശിലും പോലും ആ ചിത്രം ഹിറ്റായി. എന്നാല്‍ ഷെറിന് പിന്നീടെല്ലാം പിഴച്ചു. പിന്നീട് മികച്ച അവസരങ്ങളൊന്നും ഈ നടിയെ തേടിയെത്തിയില്ല.
ഏതായാലും ഒരു ഇടവേളക്കു ശേഷം ഷെറിന്‍ മലയാളത്തിലൂടെ ഒരു തിരിച്ചുവരവിന് ശ്രമിക്കുകയാണ്. വി.കെ.പ്രകാശിന്റെ മൂന്നാമതൊരാള്‍ എന്ന ചിത്രത്തിലെ മൂന്ന് നായികമാരിലൊരാളാണ് ഷെറിന്‍. ഷെറിന്റെ ആദ്യത്തെ മലയാള ചിത്രം.
ഗോസിപ്പുകളാണ് തന്നെ പ്രതികൂലമായി ബാധിച്ചതെന്ന് പറയുന്ന ഷെറിന് മൂന്നാമതൊരാളില്‍ ഏറെ പ്രതീക്ഷകളുണ്ട്. ഗോസിപ്പുകള്‍ ശക്തമായതോടെ ഷെറിനെ ആരും സിനിമയില്‍ വിളിക്കാതെയായി. തുടര്‍ന്ന് തെലുങ്കിലേക്ക് തിരിഞ്ഞെങ്കിലും അവിടെയും വിജയിച്ചില്ല. ഇനി മലയാളത്തില്‍ ഒരു കൈ നോക്കാമെന്ന് ഷെറിന്‍ പറയുന്നു.


Click it and Unblock the Notifications